ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ബജറ്റില്‍ പ്രതിപാദിക്കുന്നത്. കേന്ദ്ര ബജറ്റിനെ റവന്യൂ ബജറ്റ്, ക്യാപിറ്റല്‍ ബജറ്റ് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ റവന്യൂ വരുമാനവും ചെലവും ഉള്‍പ്പെടുന്നതാണ് റവന്യൂ ബജറ്റ്. രണ്ടു തരത്തിലുള്ള റവന്യൂ വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. നികുതി വരുനമാനവും നികുതി അല്ലാതെയുള്ള വരുമാനവും. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തിനും പൗരന്‍മാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ചെലവിടുന്ന തുകയാണ് റവന്യൂ ചെലവ്.
advertisement
ക്യാപിറ്റല്‍(മൂലധന) ബജറ്റില്‍ സര്‍ക്കാരിന്റെ വരുമാനവും ചെലവുകളും ഉള്‍പ്പെടുന്നു. റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള പൊതുമേഖലാ, വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന വായ്പകളാണ് മൂലധന വരുമാനത്തിലേറെയും. വിദ്യാഭ്യാസം, ആരോഗ്യം, കെട്ടിട നിര്‍മ്മാണം, യന്ത്രങ്ങളുടെ വികസനം എന്നിവയ്ക്ക് വേണ്ടി വരുന്ന പണമാണ് മൂലധന ചെലവ്. സര്‍ക്കാരിന്റെ ചെലവ് മൊത്തം വരുമാനത്തേക്കാള്‍ കൂടുതലായാല്‍ ധനക്കമ്മി ഉണ്ടാകും.