നിയന്ത്രണങ്ങളുള്ള പ്രവേശന കവാടമായ ഗേറ്റ് നമ്പർ 2 വഴിയാണ് കാർ അകത്തേക്ക് കടന്നത്. സംഭവത്തിനിടെ ഡൽഹി നിയമസഭാ സ്പീക്കറുടെ വാഹനത്തിന് നേരെ മഷി എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
യുപി രജിസ്ട്രേഷനുള്ള ടാറ്റ സിയറ കാറാണ് ഗേറ്റ് തകർത്ത് അകത്ത് കടന്നത്. കാറിൽ നിന്നിറങ്ങിയ ഒരാൾ സമുച്ചയത്തിനുള്ളിൽ ഒരു പൂച്ചെണ്ട് വെച്ച ശേഷം വേഗത്തിൽ വണ്ടിയോടിച്ചു പോവുകയായിരുന്നു. സിആർപിഎഫ് സുരക്ഷാ ചുമതലയുള്ള ഗേറ്റിലൂടെ അതിവേഗത്തിലാണ് കാർ പാഞ്ഞുപോയത്. സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ച പൂച്ചെണ്ടിൽ സ്ഫോടകവസ്തുക്കളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയിട്ടില്ല.
advertisement
അന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ പ്രകാരം സരബ്ജിത് സിംഗ് എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ പിലിഭിത്ത് സ്വദേശിയാണ് ഇയാൾ. 2026 ഫെബ്രുവരി 26-നാണ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ എടുത്തിരിക്കുന്നത്.
മാസ്ക് ധരിച്ചാണ് ഡ്രൈവർ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഏകദേശം അഞ്ച് മിനിറ്റോളം കാർ നിയമസഭാ മന്ദിരത്തിന് ഉള്ളിലുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ കാറിന് നേരെ ഓടിയടുത്തതോടെ ഇയാൾ അതിവേഗത്തിൽ വണ്ടിയോടിച്ച് പുറത്തുകടക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഡൽഹി നിയമസഭയ്ക്ക് പുറത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു.
Summary: A major security breach occurred at the Delhi Legislative Assembly on Monday after a car forcibly entered the high-security premises. The police have since seized the vehicle and arrested the driver along with two others. A Tata Sierra car with a Uttar Pradesh registration broke through Gate No. 2, an entry point under controlled access. During the episode, ink was reportedly thrown at the Delhi Assembly Speaker’s vehicle.
