തിരിച്ചറിയൽ രേഖകളിൽ ഡോൽമ ലാമ എന്നും നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ വിലാസവുമാണ് നൽകിയിരുന്നത്. എന്നാൽ അവരുടെ യഥാർത്ഥ പേര് കയ് റുവോ എന്നാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ടിബറ്റൻ അഭയാർത്ഥി കോളനിയായ മജ്നു കാ ടില്ലയിലാണ് ഇവർ താമസിച്ചിരുന്നത്. ഡൽഹി സർവകലാശാലയുടെ വടക്കൻ ക്യാംപസിനടുത്തുള്ള ഈ പ്രദേശം വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.
advertisement
Also Read- കോടതികളുടെ നീണ്ട അവധിക്കെതിരെ ഹര്‍ജി; ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കാമെന്ന് ബോംബെ ഹൈക്കോടതി
അതേസമയം, ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൾക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് പൊലീസിനോട് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. ഇംഗ്ലിഷ്, മാൻഡരിൻ, നേപ്പാളി ഭാഷകൾ ഇവർക്ക് അറിയാം. ഡൽഹി പൊലീസ് സ്പെഷൽ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.
English Summary: The Delhi Police has arrested a Chinese woman for staying in India under a false identify and allegedly indulging in “anti-national activities", officials said on Thursday. The woman has been identified as Cai Ruo and is a native of Hainan province in China, they said. The woman was residing in India as a Nepalese citizen and was detained from Majnu ka Tila in north Delhi, police said. During verification, a Nepalese citizenship certificate in the name of Dolma Lama, was recovered from her.