'മുസ്ലീങ്ങൾ ലക്ഷ്മി ദേവിയെ ആരാധിക്കുന്നില്ലല്ലോ, അവർ ധനികരല്ലേ?'; ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ
- Published by:Rajesh V
- news18-malayalam
Last Updated:
''വിദ്യാ ദേവതയായാണ് സരസ്വതീ ദേവിയെ കാണുന്നത്. പക്ഷേ മുസ്ലീങ്ങൾ സരസ്വതീ ദേവിയെ ആരാധിക്കുന്നില്ല. അവരിൽ പണ്ഡിതന്മാരില്ലേ? അതുപോലെ, അവർ സമ്പത്തിന്റെയും പണത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവരിൽ സമ്പന്നരില്ലേ'', പാസ്വാൻ ചോദിച്ചു.
പാട്ന: ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട് ബfഹാറിലെ (Bihar) ബിജെപി എംഎൽഎ ലാലൻ പസ്വാൻ (Lalan Paswan) നടത്തിയ പ്രസ്താവന വിവാദത്തിൽ. മുസ്ലീങ്ങൾ ലക്ഷ്മി ദേവിയെ ആരാധിക്കുന്നില്ലല്ലോ, അവർ ധനികരല്ലേ എന്ന ചോദ്യമാണ് അദ്ദേഹം പ്രധാനമായും ഉയർത്തിയത്. ബിഹാറിലെ ഭഗൽപുർ ജില്ലയിലെ പിർപൈന്തി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ലാലൻ പസ്വാൻ.
''വിദ്യാ ദേവതയായാണ് സരസ്വതീ ദേവിയെ കാണുന്നത്. പക്ഷേ മുസ്ലീങ്ങൾ സരസ്വതീ ദേവിയെ ആരാധിക്കുന്നില്ല. അവരിൽ പണ്ഡിതന്മാരില്ലേ? അതുപോലെ, അവർ സമ്പത്തിന്റെയും പണത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവരിൽ സമ്പന്നരില്ലേ'', പാസ്വാൻ ചോദിച്ചു.
"ഹനുമാൻ ശക്തിയുടെ ദൈവമാണെന്നാണ് പറയുന്നത്. പക്ഷേ അമേരിക്കയിലുള്ളവർ ഹനുമാനെ ആരാധിക്കുന്നില്ല. എന്നാൽ ഇപ്പോഴും അമേരിക്ക ലോകത്തിലെ മഹാശക്തികളിൽ ഒന്നാണ്," ലാലൻ പസ്വാൻ കൂട്ടിച്ചേർത്തു.
Also Read- കോടതികളുടെ നീണ്ട അവധിക്കെതിരെ ഹര്‍ജി; ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കാമെന്ന് ബോംബെ ഹൈക്കോടതി
advertisement
''ബജ്രംഗ്ബലി ശക്തി നൽകുന്ന ഒരു ദേവതയാണെന്ന് വിശ്വസിക്കപ്പെടുന്നു. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ബജ്റംഗബലിയെ ആരാധിക്കുന്നില്ല. അവർ ശക്തരല്ലേ? നിങ്ങൾ ഇതെല്ലാം വിശ്വസിക്കുന്നത് എന്ന് അവസാനിപ്പിക്കുന്നുവോ അന്നു മാത്രമേ നിങ്ങളുടെ ബൗദ്ധിക നിലവാരം ഉയരൂ'', പാസ്വാൻ പറഞ്ഞു.
"मुसलमान लक्ष्मी की पूजा नहीं करते, तो क्या वे अमीर नहीं होते"
"मुसलमान सरस्वती को नहीं पूजते, तो क्या मुसलमान शिक्षित नहीं होते" - BJP MLA Lalan Paswan from Bhagalpur,Bihar pic.twitter.com/RDoSM0jMEY
— Muktanshu (@muktanshu) October 19, 2022
advertisement
ദൈവങ്ങളിലും ദേവതകളിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഓരോരുത്തരെയും ആശ്രയിച്ചിരിക്കുന്നു എന്നും എല്ലാ കാര്യങ്ങളിലും യുക്തിസഹമായ ഒരു നിഗമനത്തിലെത്താൻ നമ്മുടെ ചിന്തകൾക്ക് ശാസ്ത്രീയ അടിത്തറ വേണമെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പ്രസ്താവനക്കു പിന്നാലെ ഭഗൽപൂരിലെ ഷെർമാരി ബസാറിൽ പാസ്വാനെതിരെ പ്രതിഷേധം നടക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. എംഎൽഎയുടെ പ്രസംഗത്തിനെതിരെ വൻ പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും രംഗത്തെത്തി. ലാലൻ പസ്വാനെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇവരിൽ ചിലരുടെ ആവശ്യം.
advertisement
അവശ്യസാധനങ്ങളുടെ വില വർധനവിനെതിരെ ആസാമില്‍ ശിവന്റെ വേഷത്തിൽ പ്രതിഷേധിച്ച യുവാവിനെ അറസ്റ്റ് ചെയ്ത വാർത്ത ഇക്കഴിഞ്ഞ ജൂലൈ മാസം പുറത്തു വന്നിരുന്നു. ബിരിഞ്ചി ബോറ എന്ന യുവാവാണ് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാർവതിയുടെ വേഷമിട്ട സഹഅഭിനേത്രി പരിഷ്മതിയോടൊപ്പം ശിവന്റെ വേഷഭാവങ്ങളോടെ ബൈക്കിലെത്തിയായിരുന്നു പ്രതിഷേധം. ബൈക്ക് നിർത്തി പെട്രോൾ തീർന്നതായി അഭിനയിച്ചുകൊണ്ട് ഇന്ധനവില ഉയരുന്നതിനെതിരായി പ്രതിഷേധിക്കാന്‍ ആരംഭിച്ചു. തുടർന്ന് ഇരുവരും തമ്മിലുണ്ടാകുന്ന തര്‍ക്കത്തിന്റെ രൂപത്തിൽ വില വർധനവിനെതിരെ പ്രതിഷേധിച്ചു. വില വർധനവിനെതിരെ പ്രതികരിക്കാൻ ജനങ്ങളോട് ഇവർ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത്, ബജറംഗ് ദൾ തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയാതും മതത്തെ ദുരുപയോഗം ചെയ്തതായും ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് നഗാവ് സദർ പൊലീസ് യുവാവിനെതിരെ കേസെടുക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2022 6:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മുസ്ലീങ്ങൾ ലക്ഷ്മി ദേവിയെ ആരാധിക്കുന്നില്ലല്ലോ, അവർ ധനികരല്ലേ?'; ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ