TRENDING:

'ടൂൾ കിറ്റ്' ഗ്രേറ്റ തൻബെർഗ് അബദ്ധത്തിൽ ട്വീറ്റ് ചെയ്തത് വഴിത്തിരിവായി; അറസ്റ്റ് ഉണ്ടാകുമെന്ന് ദിശ ഭയന്നു; വാട്സാപ്പ് ചാറ്റ് പുറത്ത്

Last Updated:

കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള സമരപരിപാടികളുടെ വിശദാംശങ്ങളടങ്ങിയ ടൂൾകിറ്റ് രഹസ്യ കൈമാറ്റത്തിനുള്ളതായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബെർഗ് കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ അബദ്ധത്തിൽ ട്വീറ്റ് ചെയ്തതാണ് കേസിൽ വഴിത്തിരിവായതെന്ന് പൊലീസ്. കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള സമരപരിപാടികളുടെ വിശദാംശങ്ങളടങ്ങിയ ടൂൾകിറ്റ് രഹസ്യ കൈമാറ്റത്തിനുള്ളതായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഗ്രേറ്റ അതു ട്വീറ്റ് ചെയ്തയുടൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് ദിശ രവി വാട്സാപ്പ് സന്ദേശം അയച്ചതായും പൊലീസ് പറയുന്നു.
advertisement

വിശദാംശങ്ങൾ പുറത്തുപോയാൽ താനടക്കമുള്ളവരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യു എ പി എ) അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയും ദിശ ഗ്രേറ്റയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രേറ്റ ട്വീറ്റ് പിൻവലിച്ചു. ചില മാറ്റങ്ങൾ വരുത്തി അൽപസമയത്തിന് ശേഷം വീണ്ടും പങ്കുവയ്ക്കുകയും ചെയ്തു. മാറ്റങ്ങള്‍ വരുത്തിയത് 22കാരിയായ ദിശയാണെന്നും പൊലീസ് പറയുന്നു.

Also Read- ഉന്മേഷത്തിന് കാപ്പി നല്ലതാണ്; പക്ഷേ എപ്പോഴും കുടിക്കാൻ പറ്റുമോ? നല്ല സമയം ഏതാണ്?

advertisement

വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടാണ് ദിശയും ഗ്രേറ്റയും തമ്മിലുള്ള വാട്സാപ്പ് ചാറ്റിന്റെ ഉള്ളടക്കം ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയത്. 'ഓകെ താങ്കള്‍ക്ക് ടൂള്‍കിറ്റ് ട്വീറ്റ് ചെയ്യാതിരിക്കാമോ, കുറച്ചുസമയത്തേക്ക് ഒന്നും പ്രതികരിക്കാതിരിക്കാന്‍ കഴിയുമോ, ഞാന്‍ അഭിഭാഷകരോട് സംസാരിക്കാന്‍ പോകുന്നു. എന്നോട് ക്ഷമിക്കണം, അതില്‍ നമ്മുടെ പേരുകളുണ്ട്. നമുക്കെതിരെ യു എ പി എ ചുമത്തിയേക്കാം'- ചാറ്റില്‍ പറയുന്നു.

കർഷകരുടെ സമരത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങളാണ് 'ടൂള്‍കിറ്റ്' എന്ന പേരില്‍ പ്രചരിപ്പിച്ചത്. 'ടൂള്‍കിറ്റ്' എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ദിശയ്‌ക്കെതിരായ കേസ്. രാജ്യേദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ദിശയെ പൊലീസ് അറസ്റ്റ് ചെയ്തത്.

advertisement

എന്താണ് ടൂൾ കിറ്റിൽ ഉണ്ടായിരുന്നത്?

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ‘ആസ്ക് ഇന്ത്യ വൈ’, ‘വേൾഡ് ഈസ് വാച്ചിങ്’ തുടങ്ങിയ ഹാഷ്ടാഗുകളുടെ പ്രചാരണം.

ഓരോ ഹാഷ്ടാഗും പ്രചരിപ്പിക്കാൻ നിശ്ചിത തിയതികൾ.

യുഎന്നിലെയും വിദേശത്തെ പ്രമുഖരെയും ടാഗ് ചെയ്ത് ഹാഷ്ടാഗ് പ്രചാരണം.

ഈ മാസം 4, 5 തിയതികളിൽ വ്യാപക ട്വിറ്റർ പ്രചാരണം.

ഈ മാസം 21 മുതൽ 26 വരെ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രചാരണം.

വിദേശത്തെ ഇന്ത്യൻ എംബസികൾക്ക് മുന്നിൽ ഐക്യദാർഢ്യ പ്രകടനം.

advertisement

ദിശ രവിയെ മോചിപ്പിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ

ഭാവി തലമുറയുടെ കൂടി കാര്യങ്ങളിൽ ആശങ്കപ്പെടുന്ന ദിശ രവിയെ പോലുള്ളവരിലാണ് ഇന്ത്യയുടെ ഭാവിയെന്ന് ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൺസ് അസോസിയേഷൻ സെക്രട്ടറി കവിത കൃഷ്ണൻ പറഞ്ഞു. ''ഒരു ജനാധിപത്യ സംവിധാനത്തെ പോലെയല്ല നമ്മൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. സമരങ്ങൾ ചെയ്യുന്നതും അത് സംഘടിപ്പിക്കുന്നതും ഗൂഢാലോചനയായി മാറുന്നെങ്കിൽ നിങ്ങള്‍ ഇപ്പോഴുള്ളത് ജനാധിപത്യ സംവിധാനത്തിൽ അല്ല- കവിത കൃഷ്ണൻ കുറ്റപ്പെടുത്തി.

Also Read- മൂന്നു വയസുള്ള മകളെ ഉപേക്ഷിച്ച് പോയ 21കാരിയെ ലഹരി മാഫിയ സങ്കേതത്തിൽ നിന്ന് പൊലീസ് മോചിപ്പിച്ചു

advertisement

ദിശ രവിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് മനുഷ്യാവകാശ പ്രവർത്തക ഷബ്നം ഹാഷ്മിയും രംഗത്തെത്തി. പ്രാദേശികമായി സമരം നടത്തുന്നവർ പോലും ടൂൾ കിറ്റ് തയാറാക്കാറുണ്ടെന്നും അവർ പറഞ്ഞു. "പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്റെ ടൂൾകിറ്റ് നോക്കണം. നമ്മൾ അസംബന്ധങ്ങളുടെ പരിധി മറികടക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ നമ്മൾ പരിഹാസ്യരായി മാറും," അവർ പറഞ്ഞു. സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് മേധാവി സുനിത നരെയ്നും ദിശ രവിക്ക് പിന്തുണയുമായെത്തി.

അറസ്റ്റിനെതിരെ വനിതാ കമ്മീഷൻ

അതേസമയം, ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ദിശയെ അവിടെ കോടതിയിൽ ഹാജരാക്കാതിരുന്നതും ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ദിശ ആവശ്യപ്പെട്ട അഭിഭാഷകനെ ലഭ്യമാക്കാതിരുന്നതും ഗുരുതര പ്രശ്നങ്ങളാണെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൽ കുറ്റപ്പെടുത്തി. 19 നകം മറുപടി നൽകാനും കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും ആവശ്യപ്പെട്ടാണു കമ്മീഷൻ പൊലീസിന് നോട്ടിസ് നൽകിയിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ചായിരുന്നു അറസ്റ്റെന്നു പൊലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ ആവർത്തിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Delhi police says WhatsApp chat of disha ravi and greta tunberg decisive

മലയാളം വാർത്തകൾ/ വാർത്ത/India/
'ടൂൾ കിറ്റ്' ഗ്രേറ്റ തൻബെർഗ് അബദ്ധത്തിൽ ട്വീറ്റ് ചെയ്തത് വഴിത്തിരിവായി; അറസ്റ്റ് ഉണ്ടാകുമെന്ന് ദിശ ഭയന്നു; വാട്സാപ്പ് ചാറ്റ് പുറത്ത്
Open in App
Home
Video
Impact Shorts
Web Stories