മൂന്നു വയസുള്ള മകളെ ഉപേക്ഷിച്ച് പോയ 21കാരിയെ ലഹരി മാഫിയ സങ്കേതത്തിൽ നിന്ന് പൊലീസ് മോചിപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഇക്കഴിഞ്ഞ 29 നാണ് യുവതി മൂന്നുവയസുള്ള മകളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നും അഞ്ചുപവനോളം വരുന്ന ആഭരണങ്ങളുമായാണ് പോയത്. സംഭവത്തെതുടർന്ന് യുവതിയുടെ അമ്മ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.
കണ്ണൂർ: മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ ഭർതൃമതിയെ പൊലീസ് മോചിപ്പിച്ചു. കുഞ്ഞിമംഗലം സ്വദേശിയായ 21 കാരിയാണ് മയക്കുമരുന്ന് മാഫിയയുടെ പിടിയിലായത്. ഗെറ്റ് ടുഗെതർ എന്നറിയപ്പെടുന്ന സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട യുവതിയെ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് രക്ഷിച്ചത്. തളിപ്പറമ്പ് ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്റെ കൃത്യമായ ഇടപെടലും യുവതിയുടെ കുടുംബത്തിന് തുണയായി.
ഷെയർ ചാറ്റിലുടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയാണ് യുവതിയെ കെണിയിലാക്കിയത്. ഇക്കഴിഞ്ഞ 29 നാണ് യുവതി മൂന്നുവയസുള്ള മകളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നും അഞ്ചുപവനോളം വരുന്ന ആഭരണങ്ങളുമായാണ് പോയത്. സംഭവത്തെതുടർന്ന് യുവതിയുടെ അമ്മ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി കർണാടകയിൽ ഉണ്ടെന്ന് വ്യക്തമായി. ഒടുവിൽ ഗോകർണത്തിനടുത്ത് ബീച്ചിലെ കുടിലിലാണ് യുവതിയെ കണ്ടെത്തിയത്. അവിടെനിന്നാണ് മോചിപ്പിച്ച് നാട്ടിലെത്തിച്ചു.
advertisement
ഷെയര്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇര്‍ഷാദാണ് യുവതിയെ ഗോകര്‍ണത്തെത്തിച്ചത്. പിന്നീട് അമല്‍നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. വീട്ടിൽനിന്നും കടന്നുകളഞ്ഞ യുവതി ആദ്യം എത്തിയത് തമിഴ്നാട്ടിലെ സേലത്താണ്. അവിടെവെച്ച് തട്ടുകടക്കാരന്റെ ഫോൺ ഉപയോഗിച്ചു. സൈബർസെല്ലിന് സഹായത്തോടെ പൊലീസ് തട്ടുകടക്കാരൻ നമ്പർ കണ്ടെത്തി. അയാളിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. പിന്നീട് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു.
advertisement
രണ്ടു യുവാക്കളുമായി യുവതി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. നിശാശാലയിലും മയക്കുമരുന്നു കേന്ദ്രങ്ങളിലും എത്തുന്ന അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെയുണ്ടായിരുന്നു യുവതി. തുടർന്ന് ഇവർ ബെംഗളൂരുവിലേക്ക് നീങ്ങിയെന്ന് വ്യക്തമായി.
advertisement
പ്രിന്‍സിപ്പല്‍ എസ് ഐ കെ ടി ബിജിത്ത്, എസ് ഐ എം വി ശരണ്യ, എ എസ് ഐ ടോമി, സി പി ഒ വിനയന്‍ എന്നിവരടങ്ങിയ സംഘമാണ് യുവതിയെ പിന്തുടർന്നത്. സൈബര്‍ സെല്‍ വിദഗ്ധരായ സൂരജ്, അനൂപ്, സുജേഷ് എന്നിവരുടെ സഹായത്തോടെയായിരുന്നു അന്വേഷണം. ഇന്‍സ്‌പെക്ടര്‍ എം സി പ്രമോദ്, എ എസ് ഐ എ ജി അബ്ദുല്‍റൗഫ്, സിവില്‍ പോലിസ് ഓഫിസര്‍ സൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Location :
First Published :
February 17, 2021 7:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നു വയസുള്ള മകളെ ഉപേക്ഷിച്ച് പോയ 21കാരിയെ ലഹരി മാഫിയ സങ്കേതത്തിൽ നിന്ന് പൊലീസ് മോചിപ്പിച്ചു


