മാസങ്ങൾക്ക് മുമ്പാണ് സംഭവം. കുടുംബത്തോടൊപ്പം പ്രാർഥനയ്‌ക്കായി ക്ഷേത്രത്തിലെത്തിയ ദിനേശ് കാണിക്കയിടുന്നതിനിടെ ഷർട്ടിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീഴുകയായിരുന്നു. ഫോൺ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം അധികൃതരെ സമീപിച്ചപ്പോൾ ഡിസംബർ 19ന് ഭണ്ഡാരം എണ്ണാനായി തുറക്കുമ്പോൾ തിരികെയെത്താനാണ് ആവശ്യപ്പെട്ടത്. ഫോൺ കണ്ടെത്തിയെങ്കിലും തിരികെ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
ALSO READ: കാണിക്കയിടുന്നതിനിടെ ഭക്തൻ്റെ ഐഫോണ്‍ ക്ഷേത്രഭണ്ഡാരത്തിൽ; അത് ഇനി ദൈവത്തിൻ്റെതെന്ന് ഭാരവാഹികൾ
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വകുപ്പിൻ്റെ എല്ലാ സാധ്യതകളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് ദിനേശിന് ഫോൺ ഉടൻ ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഫോൺ തിരികെ നൽകാനുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ ദിനേശന് ലഭിച്ചിട്ടില്ലെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കുമാരവേൽ ഭക്തന് ഫോൺ തിരികെ നൽകുന്നതിന് കമ്മീഷണറുടെ അനുമതി തേടിയിട്ടുണ്ട്.
advertisement
