TRENDING:

Mask| മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിക്കില്ല; മാർഗനിർദേശവുമായി DGCA

Last Updated:

മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാള്‍ പാലിക്കാതെയും എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി പരിഗണിക്കും. ഇത്തരത്തിലുള്ള യാത്രക്കാരെ വിമാനം പുറപ്പെടും മുമ്പ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് (Covid 19) കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA). മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിസിഎ നിർദേശിച്ചു.
(Representational image from AFP)
(Representational image from AFP)
advertisement

മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാള്‍ പാലിക്കാതെയും എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി പരിഗണിക്കും. ഇത്തരത്തിലുള്ള യാത്രക്കാരെ വിമാനം പുറപ്പെടും മുമ്പ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു. വിമാനത്താവളത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ചുമതല സിഐഎസ്എഫ് ജീവനക്കാര്‍ക്കാണെന്നും ഡിജിസിഎ കൂട്ടിച്ചേര്‍ത്തു.

Also Read- Sandalwood| പള്ളി ഖബർസ്ഥാനിൽ‌ നിന്നും ചന്ദനം മുറിച്ച് കടത്തി; മഹല്ല് മുതവല്ലി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

നേരത്തെ, മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോകാള്‍ പാലിക്കാതെയും എത്തുന്ന വിമാനയാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു. കോവിഡ് പൂര്‍ണമായും ഒഴിവായിട്ടില്ലെന്നും ഇനിയും രോഗബാധ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും ഇത്തരക്കാരെ വിമാനയാത്ര നടത്താന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

advertisement

Also Read- Miraculous Survival | 20-ാ൦ നിലയിൽ നിന്നും താഴേയ്ക്ക് വീണ സ്ത്രീക്ക് അത്ഭുതരക്ഷ; നിസാര പരിക്കുകൾ മാത്രം!

മാസ്ക് ധരിക്കണമെന്നതടക്കമുള്ള മാർഗനിർദേശങ്ങൾ ഗൗരവത്തോടെ നടപ്പാക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവ കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് ഡിജിസിഎ ഉൾപ്പെടെയുള്ളവർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. മാസ്ക് ധരിക്കൽ, കൈ ശുചിത്വ മാനദണ്ഡങ്ങൾ എന്നിവ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ എയർഹോസ്റ്റസുമാർ, ക്യാപ്റ്റൻമാർ, പൈലറ്റുമാർ എന്നിവരുൾപ്പെടെ വിമാനത്താവളങ്ങളിലെയും വിമാനങ്ങളിലെയും ജീവനക്കാർക്ക് പ്രത്യേകം നിർദേശം നൽകണമെന്നും കോടതി നിർദേശിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സംഘി, ജസ്റ്റിസ് സച്ചിൻ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Not wearing masks on flights and at airports will now be treated as “unruly” and passengers not complying will be deboarded, India’s civil aviation regulator said on Wednesday.  The DGCA further said that violators will be fined and handed over to CISF personnel at airports.

മലയാളം വാർത്തകൾ/ വാർത്ത/India/
Mask| മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിക്കില്ല; മാർഗനിർദേശവുമായി DGCA
Open in App
Home
Video
Impact Shorts
Web Stories