Miraculous Survival | 20-ാ൦ നിലയിൽ നിന്നും താഴേയ്ക്ക് വീണ സ്ത്രീക്ക് അത്ഭുതരക്ഷ; നിസാര പരിക്കുകൾ മാത്രം!
- Published by:Naveen
- news18-malayalam
Last Updated:
താഴെ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിൽ വീണ സ്ത്രീ ഉടൻ ബോധരഹിതയായി. ഈ കാറിന്റെ ഗ്ലാസുകൾ തകർന്ന നിലയിലാണ്.
ബഹുനില കെട്ടിടത്തിന്റെ 20-ാം നിലയിൽ നിന്നും താഴേക്കു വീണ മധ്യവയസ്ക നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്തോനേഷ്യയിലാണ് (Indonesia) സംഭവം. 55 കാരിയായി സ്ത്രീ ആണ് അത്ഭുതകരമായി രക്ഷപെട്ടത്. അപകടത്തിനു ശേഷം ഉടൻ ആശുപത്രിയിലെത്തിച്ച ഇവരെ ഡിസ്ചാർജ് ചെയ്തു.
വീടിന്റെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിടെയാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാലൻസ് നഷ്ടപ്പെട്ടതിനെ തുടർന്നാണ് താഴേക്ക് വീണത്. താഴെ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിൽ വീണ സ്ത്രീ ഉടൻ ബോധരഹിതയായി. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. തോളെല്ലിന് പൊട്ടൽ ഉണ്ടായതായി കണ്ടെത്തിയെങ്കിലും സാരമായ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഇവർ വീണ കാറിന്റെ ഗ്ലാസുകൾ തകർന്ന നിലയിലാണ്.
ഇത്രയും വലിയ അപകടത്തിനു ശേഷം ഈ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന കാര്യം അത്ഭുതം തന്നെയാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇത്രയും ഉയരത്തിൽ നിന്ന് വീണ അവർ എങ്ങനെ രക്ഷപ്പെട്ടു എന്നാണ് പലരും ചോദിക്കുന്നത്.
advertisement
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം സ്ത്രീ വീട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎസിലെ ന്യൂജേഴ്‌സിയിൽ 31 കാരനായ ഒരാൾ കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്ന് താഴെ വീണിട്ടും രക്ഷപെട്ട വാർത്ത പുറത്തു വന്നിരുന്നു. ബിഎംഡബ്ല്യു കാറിന് മുകളിലാണ് ഇയാൾ വന്നു പതിച്ചത്. ഇത്രയും ഉയരത്തിൽ നിന്ന് വീണതിന് ശേഷം, അയാൾ സമീപത്ത് നിന്ന ഒരാളുടെ അടുത്ത് എന്താണ് സംഭവിച്ചതെന്നാണ് ആദ്യം ചോദിച്ചത്. സംഭത്തിനു ശേഷം രണ്ട് മാസത്തോളം ആശുപത്രിയിൽ ആയിരുന്നു യുവാവ്. വീഴ്ചയെ തുടർന്ന് ഒരു കൈയ്ക്ക് സ്ഥാനഭ്രംശം സഭവിച്ചിരുന്നു ആന്തരികാവയവങ്ങൾക്കും ക്ഷതങ്ങൾ ഉണ്ടായിരുന്നു. തലയ്ക്കും ക്ഷതമേറ്റു. പക്ഷേ ജീവൻ രക്ഷപെട്ടത് അത്ഭുതമാണെന്ന് കാഴ്ചക്കാർ പറയുന്നു. പരിക്കിൽ നിന്ന് മോചിതനായ ശേഷം യുവാവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അപകടം നടന്ന് അൽപ സമയം കഴിഞ്ഞതു മുതൽ ഇയാൾക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടിരുന്നെന്നും താൻ മരിക്കുന്നതാണ് നല്ലത് എന്ന് കരഞ്ഞുകൊണ്ടിരുന്നതായും അപകടം കണ്ടുനിന്നവർ പറഞ്ഞു. എന്നാൽ, എങ്ങനെയാണ് കെട്ടിടത്തിൽ നിന്ന് വീണത് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. കെട്ടിടത്തിന്റെ ചില്ല് തകരുന്ന ശബ്ദം കേട്ടു എന്നും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിന് മുമ്പ്, ആ മനുഷ്യൻ കാറിൽ വന്നു പതിച്ചെന്നും ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. ആ കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന ആളല്ലായിരുന്നു ഇയാൾ എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്ന യുവതിയെ താഴെ പതിക്കാതെ പിടിച്ചു രക്ഷിച്ച പൊലീസുകാരൻ മുൻപ് ഹീറോ ആയിരുന്നു. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചൈനയിലെ ആക്‌സൂ പ്രവിശ്യയിലായിരുന്നു സംഭവം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2022 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Miraculous Survival | 20-ാ൦ നിലയിൽ നിന്നും താഴേയ്ക്ക് വീണ സ്ത്രീക്ക് അത്ഭുതരക്ഷ; നിസാര പരിക്കുകൾ മാത്രം!