TRENDING:

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് 11 കോടി; സംഭാവന നൽകി വജ്രവ്യാപാരി

Last Updated:

വ്യാഴാഴ്ച്ച മുതലാണ് വിഎച്ച്പിയും ആർഎസ്എസും ചേർന്ന് രാമക്ഷേത്ര നിർമാണത്തിനായുള്ള ധനസമാഹരണം ആരംഭിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുപി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി 11 കോടി രൂപ സംഭാവന നൽകി വജ്രവ്യാപാരി. സൂറത്തിലുള്ള ഗോവിന്ദ്ഭായ് ധൊലാകിയ എന്നയാളാണ് സംഭാവന നൽകിയത്. ഗുജറാത്തിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസിലെത്തിയാണ് സംഭാവന നൽകിയത്.
advertisement

വ്യാഴാഴ്ച്ച മുതലാണ് വിഎച്ച്പിയും ആർഎസ്എസും ചേർന്ന് രാമക്ഷേത്ര നിർമാണത്തിനായുള്ള ധനസമാഹരണം ആരംഭിച്ചത്.

സൂറത്തിലുള്ള രാമകൃഷ്ണ ഡയമണ്ട് സ്ഥാപനത്തിന്റെ ഉടമയാണ് ഗോവിന്ദ്ഭായ്. വർഷങ്ങളായി ആർഎസ്എസ് സഹയാത്രികനാണ്. 1992 മുതൽ രാമക്ഷേത്രത്തിനായി ഇയാളും ആർഎസ്എസിനൊപ്പമുണ്ട്.

You may also like:അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്​ രാഷ്ട്രപതിയുടെ സംഭാവന;​ അഞ്ചുലക്ഷം രൂപ നല്‍കി

advertisement

ഗോവിന്ദ്ഭായിക്ക് പുറമേ, ഗുജറാത്തിലെ പല വ്യവസായികളും സംഭാവന നൽകിയിട്ടുണ്ട്. സൂറത്തിൽ തന്നെയുള്ള മഹേഷ് കബൂത്തർവാല എന്നയാൾ അഞ്ച് കോടി രൂപയാണ് സംഭാവന നൽകിയത്. ലൊവേജി ബാദ്ഷാ എന്നയാൾ ഒരു കോടി രൂപയും സംഭാവന നൽകി.

രാമക്ഷേത്ര നിര്‍മാണത്തിനായി 5,00,100 രൂപയാണ് പ്രസിഡന്‍റ്​ രാംനാഥ്​ കോവിന്ദ്​ സംഭാവന നൽകിയത്. ഫെബ്രുവരി 27 വരെയാണ് ധനസമാഹരണം. രാമഭക്തരുടെ ​പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിര്‍മിക്കുകയെന്ന്​ സമിതി അറിയിച്ചിരുന്നു.

പണത്തിന്​ പുറമെ സ്വര്‍ണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്​.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് 11 കോടി; സംഭാവന നൽകി വജ്രവ്യാപാരി
Open in App
Home
Video
Impact Shorts
Web Stories