News18 Malayalam
Updated: January 15, 2021, 2:47 PM IST
Ram Nath Kovind
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് 5,00,100 രൂപ സംഭാവന നല്‍കി പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്. വ്യാഴാഴ്ച മുതല്‍ രാമക്ഷേത്ര നിര്‍മാണത്തിന് ദേശീയ തലത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു.
വിഎച്ച്പി നേതാക്കളുടെ ഒരു സംഘം രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് കോവിന്ദിനെ സന്ദർശിച്ചിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി സംഭാവന തേടാനുള്ള വിഎച്ച്പിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
Also Read
1755 കോടി രൂപ സ്വന്തം; പക്ഷെ ഒരു രൂപ പോലും എടുക്കാൻ കഴിയാതെ ഉടമ
മകര സംക്രാന്തി ദിനത്തില്‍ ആരംഭിച്ച ഫണ്ട് ശേഖരണം മാഗ് പൂര്‍ണിമ ദിനമായ ഫെബ്രുവരി 27ന് അവസാനിക്കും. രാമഭക്തന്‍മാരുടെ പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിര്‍മിക്കുകയെന്ന് സമിതി അറിയിച്ചിരുന്നു. സുതാര്യത ഉറപ്പുവരുത്താൻ 20,000 രൂപയ്ക്ക് മുകളിലുള്ള തുക ചെക്കുകൾ വഴി ശേഖരിക്കുമെന്ന് വിഎച്ച്പി നേതാവ് അലോക് കുമാർ നേരത്തെ പറഞ്ഞിരുന്നു.
5,25,000 ഗ്രാമങ്ങളിൽ ഫണ്ട് ശേഖരണ കാമ്പയിൻ നടത്തുമെന്നും ശേഖരിക്കുന്ന പണം 48 മണിക്കൂറിനുള്ളിൽ ബാങ്കുകളിൽ നിക്ഷേപിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ കോടിക്കണക്കിന് രൂപ ട്രസ്റ്റിലേക്ക് എത്തിയിരുന്നു. പണത്തിന് പുറമെ സ്വര്‍ണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്.
Published by:
user_49
First published:
January 15, 2021, 2:46 PM IST