TRENDING:

'ദൃശ്യം' മോഡൽ? 2020ൽ കാണാതായ ബാലനെ മുംബൈ-ഡൽഹി എക്‌സ്പ്രസ് വേയ്ക്ക് താഴെ കുഴിച്ചുമൂടിയെന്ന് സംശയം

Last Updated:

അയൽവാസിയായ ബന്ധു കുട്ടിയെ കൊലപ്പെടുത്തിയെന്നും, 2020ൽ ഹൈവേയുടെ നിർമാണം നടക്കുമ്പോൾ മൃതദേഹം അവിടെ കുഴിച്ചുമൂടിയെന്നുമാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്

advertisement
രാജസ്ഥാനിലെ ദൗസയിൽ അഞ്ചുവർഷം മുമ്പ് കാണാതായ ആറുവയസുകാരനെ കൊലപ്പെടുത്തി ഡൽഹി-മുംബൈ എക്സ്പ്രസ് വേയ്ക്ക് താഴെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നു. 'ദൃശ്യം' മോഡല്‍ കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രിൻസ്
പ്രിൻസ്
advertisement

എക്‌സ്പ്രസ് വേയ്ക്ക് സമീപമുള്ള ഉൻബാഡ ഗ്രാമത്തിന് സമീപം ഇതിനോടകം തന്നെ മണ്ണ് നീക്കം ചെയ്തുള്ള പരിശോധനകൾ ആരംഭിച്ചു. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മൃതദേഹം ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങൾ സ്കാൻ ചെയ്ത് അടയാളപ്പെടുത്തുകയാണ്.

തില്ലു (പ്രിൻസ്) എന്ന കുട്ടിയെയാണ് കഴിഞ്ഞ അഞ്ചു വർഷമായി കാണാതായത്. അയൽവാസിയായ ബന്ധു കുട്ടിയെ കൊലപ്പെടുത്തിയെന്നും, 2020ൽ ഹൈവേയുടെ നിർമാണം നടക്കുമ്പോൾ മൃതദേഹം അവിടെ കുഴിച്ചുമൂടിയെന്നുമാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്.

മൃതദേഹം മറവു ചെയ്തതായി പറയപ്പെടുന്ന സ്ഥലം ഇപ്പോൾ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഭാഗമാണ്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, ഹൈവേ അതോറിറ്റിയുടെ അനുമതിയോടെ റോഡിന്റെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്താനാണ് പോലീസ് നീക്കം.

advertisement

ഉൻബാഡ ഗ്രാമത്തിന് സമീപം ഖനന ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ഗതാഗതം വഴിതിരിച്ചുവിടുകയും മൃതദേഹം കണ്ടെത്താനായി വൻകിട യന്ത്രങ്ങൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം കണ്ടെത്താതെ അവിടെ നിന്ന് മാറില്ലെന്ന ഉറച്ച നിലപാടിൽ കുട്ടിയുടെ മാതാപിതാക്കൾ ഹൈവേയിൽ പ്രതിഷേധം തുടരുകയാണ്.

കേസുമായി ബന്ധപ്പെട്ട് പ്രതിയായ സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഒരാഴ്ചയായി തിരച്ചിൽ തുടർന്നിട്ടും കുട്ടിയുടെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a sensational turn of events, Rajasthan Police are excavating a portion of the Delhi-Mumbai Expressway to find the remains of a 6-year-old boy named Prince, who vanished in 2020. Authorities suspect the child was murdered by his cousins and buried at the construction site four years ago. The excavation near Unbada village has led to traffic diversions, with the victim's parents protesting on the highway until their son's body is recovered. While the accused are in custody, the remains are yet to be found.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ദൃശ്യം' മോഡൽ? 2020ൽ കാണാതായ ബാലനെ മുംബൈ-ഡൽഹി എക്‌സ്പ്രസ് വേയ്ക്ക് താഴെ കുഴിച്ചുമൂടിയെന്ന് സംശയം
Open in App
Home
Video
Impact Shorts
Web Stories