രാവിലെ 6.52 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വിജയപുര താലൂക്കിലെ ഉക്കുമണൽ ഗ്രാമത്തിൽ നിന്ന് 4.3 കിലോമീറ്റർ തെക്ക് കിഴക്കായി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.
advertisement
തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെഎസ്എൻഡിഎംസി അറിയിച്ചു.
ഗുജറാത്തിലെ കച്ചിലും രാവിലെ ഒമ്പത് മണിയോടെ നേരിയ ഭൂചലനമുണ്ടായി. റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 08, 2023 11:29 AM IST