പൊൻമുടി ഖനി മന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി ഖനികൾ അനുവദിച്ചെന്ന കേസിലാണ് റെയ്ഡ്. വകുപ്പ് മന്ത്രിയായിരിക്കേ അടുത്ത ബന്ധുക്കൾക്കും ബിനാമികൾക്കും അനധികൃതമായി അഞ്ച് ഖനികൾ അനുവദിച്ചുവെന്നാണ് ആരോപണം. എംപിയായ മകൻ ഗൗതം സിഗമണിക്ക് രണ്ട് ഖനികൾ അനുവദിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരം ഇന്ന് രാവിലെ ഏഴ് മണിക്കാണ് ഇഡി ഉദ്യോഗസ്ഥർ മന്ത്രിയുടെ വസതിയിലെത്തിയത്.
advertisement
വില്ലുപുരം ജില്ലയിലെ തിരുക്കോയിലൂർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് കെ പൊന്മുടി. അദ്ദേഹത്തിന്റെ 49 കാരനായ മകൻ സിഗമണി കള്ളക്കുറിച്ചിയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്.
പൊന്മുടിയുടെ മകനും മറ്റ് കുടുംബാംഗങ്ങളും അനധികൃതമായി ഖനന/ക്വാറി ലൈസൻസ് നേടിയെന്നും ലൈസൻസിൽ അനുവദനീയമായ പരിധിക്കപ്പുറം ചെങ്കനൽ ഖനനം നടത്തിയതായുമാണ് ആരോപണം. ഇതുസംബന്ധിച്ച് കേസും നിലനിൽക്കുന്നുണ്ട്. കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഗമണി സമർപ്പിച്ച ഹർജി കഴിഞ്ഞ ജൂണിൽ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഹരജിക്കാരൻ കുറ്റം ചെയ്തുവെന്ന് അനുമാനിക്കാൻ കാരണമുണ്ടെന്നും അതിനാൽ വിചാരണ നിർത്തിവയ്ക്കാനാകില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് മാസങ്ങൾക്കുള്ളിലാണ് വീണ്ടും മറ്റൊരു മന്ത്രിയുടെ വീട്ടിൽ റെയ്ഡുമായി ഇഡി എത്തിയിരിക്കുന്നത്. കെ പൊന്മുടിക്കെതിരായ ഇ ഡി നടപടി നിയമപരമായി നേരിടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തിൽ വിരളിപൂണ്ടാണ്
മന്ത്രിയുടെ വീട്ടീലെ റെയ്ഡെന്നും സ്റ്റാലിൻ പറഞ്ഞു.
ജയലളിത സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലായിരുന്നു തമിഴ്നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്.