TRENDING:

കുടിയേറ്റ തൊഴിലാളികൾ നടന്നുപോകുന്ന സാഹചര്യം ഒഴിവാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി ആഭ്യന്തരമന്ത്രാലയം

Last Updated:

Lockdown 3.0 | കുടിയേറ്റ തൊഴിലാളികൾ റെയിൽവേ ട്രാക്കുകളിലൂടെയും റോഡുകളിലൂടെയും നടന്നുപോകുന്നത് ഒഴിവാക്കണം. ഇവർക്കായി താൽക്കാലിക താമസസ്ഥലങ്ങൾ ഒരുക്കുകയും ഭക്ഷണവും വെള്ളവും നൽകുകയും വേണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് നടന്നുപോകുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംസ്ഥാന സർക്കാരുകൾക്കാണ് നിർദേശം നൽകിയത്. രാജ്യത്ത് പ്രതിദിനം നൂറോളം ശ്രാമിക് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇതുകൂടാതെ ബസുകളിലും മറ്റും കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് മടക്കിവിടാനുള്ള നടപടികൾ സംസ്ഥാനങ്ങൾ കൈക്കൊള്ളണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.
advertisement

നടന്നുപോകുന്നതിന്‍റെ അപകടാവസ്ഥയെക്കുറിച്ച് കുടിയേറ്റ തൊഴിലാളികളെ ബോധവത്കരിക്കണമെന്നും, ഇതിനായി കൌൺസലിങ്ങുകൾ നടത്തണമെന്നും കേന്ദ്രം നിർദേശിച്ചു.

കുടിയേറ്റ തൊഴിലാളികൾ റെയിൽവേ ട്രാക്കുകളിലൂടെയും റോഡുകളിലൂടെയും നടന്നുപോകുന്നത് ഒഴിവാക്കണം. ഇവർക്കായി താൽക്കാലിക താമസസ്ഥലങ്ങൾ ഒരുക്കുകയും ഭക്ഷണവും വെള്ളവും നൽകുകയും വേണം. നാട്ടിലേക്ക് മടക്കി അയയ്ക്കാൻ ശ്രാമിക് ട്രെയിനുകളോ ബസോ ഏർപ്പെടുത്തി നൽകാനും സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

TRENDING:COVID 19 | തിരുവനന്തപുരം സ്വദേശി മുംബൈയിൽ മരിച്ചു; ഇവിടെ മരിച്ച മലയാളികളുടെ എണ്ണം നാലായി [PHOTO]മദ്യശാലകളിലെ വെർച്വൽ ക്യൂ: 'ആപ്പ്'തയ്യാറാക്കാനൊരുങ്ങി സർ‍ക്കാർ [NEWS]COVID 19 | രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 85000 കടന്നു [NEWS]

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കുടിയേറ്റ തൊഴിലാളികൾ നടന്നുപോകുന്ന സാഹചര്യം ഒഴിവാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി ആഭ്യന്തരമന്ത്രാലയം
Open in App
Home
Video
Impact Shorts
Web Stories