COVID 19 | തിരുവനന്തപുരം സ്വദേശി മുംബൈയിൽ മരിച്ചു; ഇവിടെ മരിച്ച മലയാളികളുടെ എണ്ണം നാലായി

Last Updated:

COVID 19 | രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര

മുംബൈ: കോവിഡ് 19 ബാധിച്ച് മലയാളിയായ മധ്യവയസ്കൻ മുംബൈയിൽ മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. ഗൊരേഗാവിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പനിയും ചുമയും ബാധിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകാതെ തന്നെ മരിച്ചു.
എന്നാൽ ഇയാൾക്ക് കോവിഡ് പിടിപെട്ടതെങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം പുറത്തെവിടെയും പോയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. 29100 പേർക്കാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വരെയുള്ള കണക്കുകൾ പ്രകാരം 1068 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | തിരുവനന്തപുരം സ്വദേശി മുംബൈയിൽ മരിച്ചു; ഇവിടെ മരിച്ച മലയാളികളുടെ എണ്ണം നാലായി
Next Article
advertisement
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
  • ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.

  • തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു.

  • ഷൈൻ ടീച്ചറിനെതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം.

View All
advertisement