COVID 19 | രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 85000 കടന്നു

Last Updated:

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ കിഴക്കൻ നഗരമായ വുഹാനിൽ ചില പുതിയ കേസുകൾ പുറത്തു വന്നിട്ടുണ്ട്. എങ്കിലും ചൈനയിൽ 100​​ൽ താഴെ ആളുകൾ മാത്രമാണ് ഇപ്പോൾ COVID-19 ചികിത്സയിൽ കഴിയുന്നത്.

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 85,215. ആരോഗ്യവകുപ്പ് പുറത്തിറക്കിയ കണക്ക് അനുസരിച്ചാണ് ഇത്. ഇതോടെ, കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. ലോകത്തിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറി കടന്നെങ്കിലും ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നത് മരണനിരക്ക് ആണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 27000 ആളുകൾ ഇന്ത്യയിൽ സുഖം പ്രാപിച്ചിട്ടുണ്ട്.
You may also like:തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കാം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു [NEWS]കോവിഡ് 19: വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലുമെത്തി [NEWS]കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും [NEWS]
ആഗോളതലത്തിൽ 44 ലക്ഷത്തിലധികം ആളുകളെയാണ് നോവൽ കൊറോണ വൈറസ് ബാധിച്ചത്. ഇതിൽ മൂന്നിലൊന്ന് കേസുകളും യുഎസിലാണ്. മൂന്നുലക്ഷം പേരാണ് കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. റഷ്യ, യുകെ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിൽ.
advertisement
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ കിഴക്കൻ നഗരമായ വുഹാനിൽ ചില പുതിയ കേസുകൾ പുറത്തു വന്നിട്ടുണ്ട്. എങ്കിലും ചൈനയിൽ 100​​ൽ താഴെ ആളുകൾ മാത്രമാണ് ഇപ്പോൾ COVID-19 ചികിത്സയിൽ കഴിയുന്നത്. COVID-19 മൂലം ചൈനയിൽ 4,633 പേരാണ് മരിച്ചത്. 78,000ത്തിലധികം പേർ ഡിസ്ചാർജ് ചെയ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 85000 കടന്നു
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement