ഈ വർഷത്തെ അവസാന മൻകീ ബാത്താണ് ഇന്ന് പ്രധാനമന്ത്രി നടത്തിയത്. 2014 ഒക്ടോബർ മൂന്നിനാണ് മൻ കീ ബാത്ത് ആരംഭിച്ചത്. എല്ലാ മാസവും അവസാന ഞായറാഴ്ച്ചയാണ് മൻ കീ ബാത്ത് നടക്കുന്നത്.
15-18 വയസ്സിനിടയിലുള്ളവർക്ക് ജനുവരി 3 മുതൽ രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പ്രവർത്തകർക്കും 60 വയസ്സിന് മുകളിലുള്ള പൗരന്മാർക്കും രോഗബാധയുള്ളവർക്കും ബൂസ്റ്റർ ഷോട്ടുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
2022 ജനുവരി മുതൽ വാക്‌സിനേഷന്റെ അടുത്ത ഘട്ടം ആരംഭിക്കും. ജനുവരിയോടെ ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ ഒരു വർഷം പൂർത്തിയാക്കും. 2021 ജനുവരി 16-ന് കോവിഡ്-19 നെതിരായ കുത്തിവയ്പ്പ് ആരംഭിച്ചത്.
Also Read-Omicron | രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു; രോഗികളുടെ എണ്ണം 422 ആയി
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 422 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. ഡല്‍ഹിയില്‍ 79, ഗുജറാത്തില്‍ 43, തെലങ്കാനയില്‍ 41 കേരളത്തിലും തമിഴ്‌നാട്ടിലും 34 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കണക്ക്.
രാജ്യത്ത് 24 മണിക്കൂറിനിടെ 6,987 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 3,47,86,802 ആയി. രാജ്യത്ത് 76,766 സജീവ കേസുകളാണ് കേസുള്ളത്.
കോവഡ് ബാധിച്ച് 162 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 4,79,682 ആയി. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 141.37 കോടി വാക്‌സിന്‍ വിതരണം ചെയ്തു.
കേരളത്തില്‍ കഴിഞ്ഞദിവസം 2407 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ച കണ്ണൂര്‍ ജില്ലയിലെ 51 കാരന് പ്രാദേശിക സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കോവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്റൈനിലായിരുന്നു. ഒക്‌ടോബര്‍ ഒമ്പതിനാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 38 ആയി. സെന്റിനൽ സർവൈലൻസിന്റ ഭാഗമായി കൂടുതൽ സാമ്പിൾ ജനതിക പരിശോധന നടത്തും. ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ടൊ എന്ന നിരീക്ഷണം ശക്തമാകും. ജാഗ്രത ശക്തമായി തുടരണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്നയാളെ കഴിഞ്ഞ ദിവസം ആര്‍ടിപിസിആര്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇനി 36 പേർ ചികിത്സയിലുണ്ട്.
