advertisement

Omicron | രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു; രോഗികളുടെ എണ്ണം 422 ആയി

Last Updated:

ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്.

omricon
omricon
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍(Omicron) ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ 422 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. ഡല്‍ഹിയില്‍ 79, ഗുജറാത്തില്‍ 43, തെലങ്കാനയില്‍ 41 കേരളത്തിലും തമിഴ്‌നാട്ടിലും 34 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കണക്ക്.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 6,987 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 3,47,86,802 ആയി. രാജ്യത്ത് 76,766 സജീവ കേസുകളാണ് കേസുള്ളത്.
കോവഡ് ബാധിച്ച് 162 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 4,79,682 ആയി. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 141.37 കോടി വാക്‌സിന്‍ വിതരണം ചെയ്തു.
അതേസമയം കേരളത്തില്‍ കഴിഞ്ഞദിവസം 2407 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
4 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,24,904 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,21,046 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3858 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 163 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
advertisement
നിലവില്‍ 24,501 കോവിഡ് കേസുകളില്‍, 9.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,318 ആയി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു; രോഗികളുടെ എണ്ണം 422 ആയി
Next Article
advertisement
മറ്റാരുണ്ട് LDF അല്ലാതെ! നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ടാ​ഗ് ലൈൻ
മറ്റാരുണ്ട് LDF അല്ലാതെ! നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ടാ​ഗ് ലൈൻ
  • ഇടതുമുന്നണിയുടെ പുതിയ തിരഞ്ഞെടുപ്പ് മുദ്രാവാക്യം 'മറ്റാരുണ്ട് LDF അല്ലാതെ' എന്നതാണ്

  • വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും മുന്നോട്ട് വച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചു

  • മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന പ്രചാരണത്തിൽ വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്

View All
advertisement