Also Read- കോഴിക്കോട് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു
പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ 3 വീടുകൾ പൂർണമായും തകർന്നു. വീടുകളിൽ ഉണ്ടായിരുന്നവരാണ് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തത്.
കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. 4 ഫയർ ഫോഴ്സ് വാഹനങ്ങളിൽ 30 ഓളം പേർ രക്ഷാ പ്രവർത്തനം നടത്തി വരുന്നു.
advertisement
കൃഷ്ണ ഗിരി ജില്ലാ പോലിസ് മേധാവി സരോജ് കുമാർ താഗൂർ, ജില്ലാ കലക്ടർ സരയൂ എന്നിവർ അപകട സ്ഥലത്ത് എത്തി.
ഒരേ കുടുംബത്തിലെ 4 പേർ മരിച്ചു
കൃഷ്ണ ഗിരി സ്വദേശി രവി എന്നയാൾ പടക്കശാല കരാർ അടിസ്ഥാനത്തിൽ നടത്തി വരികയായിരുന്നു എന്നാണ് വിവരം. രവി, ഭാര്യ ജയശ്രീ, രണ്ടു മക്കൾ രിത്തികാ, രിത്തീഷ് ഉൾപെടെ ഒരേ കുടുംബത്തിലെ നാലു പേർ സ്ഫോടനത്തിൻ്റെ ആഘതത്തിൽ വീട് തകർന്ന് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു.