കോഴിക്കോട് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

Last Updated:

കള്ള് ചെത്തിനായി രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ റെജി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ചമൽ കുന്നിപ്പള്ളി റെജി
ചമൽ കുന്നിപ്പള്ളി റെജി
കോഴിക്കോട്: കട്ടിപ്പാറയിൽ ചെത്ത് തൊഴിലാളിയെ തെങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. ചമൽ കുന്നിപ്പള്ളി റെജി ( 50) ആണ് മരിച്ചത്. ചമൽ വെണ്ടേക്കുംചാൽ റൂബി ക്രഷറിനു സമീപത്തെ മലയിൽ പുത്തൻപുരയിൽ ദേവസ്യയുടെ കൃഷിയിടത്തിലാണ് റെജിയെ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read- തെങ്ങിൽ കയറുന്നവർക്ക് തഴമ്പുള്ളതിനാൽ വധുവിനെ കിട്ടുന്നില്ല; ഇപി ജയരാജൻ
കള്ള് ചെത്തിനായി രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ റെജി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ട് 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: വിനീത മക്കൾ : അഭിരാം, അഭിന.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement