TRENDING:

Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ

Last Updated:

ബ്ലാക്ക് ലിവ്സ് മാറ്റർ പ്രക്ഷോഭത്തിന് പിന്നാലെ വീണ്ടും ഇത്തരം ഉത്പന്നങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിമർശനങ്ങൾക്കൊടുവിൽ ഫെയർ ആന്റ് ലൗലിയിൽ നിന്നും ഫെയർ എടുത്തുമാറ്റാൻ തയ്യാറായി യൂണിലീവർ കമ്പനി. കറുത്ത നിറമുള്ളവരെ മോശം രീതിയിൽ ചിത്രീകരിക്കുന്നുവെന്ന വിമർശനങ്ങൾ വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് തീരുമാനം.
advertisement

ഉത്പന്നത്തിൽ നിന്നും ഫെയർ എന്ന വാക്ക് എടുത്തുകളയുമെന്നും പുതിയ പേര് റെഗുലേറ്ററി അംഗീകാരത്തിനായി കാത്തുനിൽക്കുകയാണെന്നും ഹിന്ദുസ്ഥാൻ യൂണിലീവർ അറിയിച്ചു.

നിറം വർധിപ്പിക്കാനായി യൂണിലീവർ വിപണിയിൽ എത്തിച്ച ഉത്പന്നമാണ് ഫെയർ ആന്റ് ലൗലി. ദക്ഷിണ ഏഷ്യയിൽ വലിയ പ്രചാരമാണ് ഈ ഉത്പന്നത്തിനുള്ളത്.

TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Covid 19 | സൗദി അറേബ്യയിൽ ഒറ്റദിവസത്തിനിടെ 41 മരണം; 3123 പോസിറ്റീവ് കേസുകള്‍; ഗൾഫ് രാജ്യങ്ങളിലെ കണക്കുകൾ ഇങ്ങനെ [NEWS]

advertisement

ഏറെ കാലമായി ഇത്തരം ഉത്പന്നങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് ആരംഭിച്ച ബ്ലാക്ക് ലിവ്സ് മാറ്റർ പ്രക്ഷോഭത്തിന് പിന്നാലെ വീണ്ടും ഇത്തരം ഉത്പന്നങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു.

സ്കിൻ ലൈറ്റനിങ് എന്ന പേരിലാണ് ഇത്തരം ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തേ, ജോൺസൺ ആന്റ് ജോൺസൺ സ്കിൻ വൈറ്റനിങ് ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂണിലീവറിന്റെയും തീരുമാനം.

മലയാളം വാർത്തകൾ/ വാർത്ത/India/
Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ
Open in App
Home
Video
Impact Shorts
Web Stories