Covid 19 | സൗദി അറേബ്യയിൽ ഒറ്റദിവസത്തിനിടെ 41 മരണം; 3123 പോസിറ്റീവ് കേസുകള്‍; ഗൾഫ് രാജ്യങ്ങളിലെ കണക്കുകൾ ഇങ്ങനെ

Last Updated:

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 95ലക്ഷം കടന്നിട്ടുണ്ട്. മരണം 484,957.

റിയാദ്/ദുബായ്: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നാണ് സൂചന. രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നു എന്നതാണ് ഇത്തരത്തിലൊരു ശുഭാപ്തി വിശ്വാസം നൽകുന്നത്.
വിവിധ ഗൾഫ് രാഷ്ട്രങ്ങളിലെ കഴിഞ്ഞ ദിവസം വരെയുള്ള കോവിഡ് കണക്കുകൾ ചുവടെ;
സൗദി അറേബ്യ
സൗദിയിൽ കഴിഞ്ഞ ദിവസം 3123 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 167,267 ആയിരിക്കുകയാണ്. 112,797 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുമുണ്ട്. 41 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 1387 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
നിലവിൽ സൗദിയിൽ കോവിഡ് പശ്ചാത്തലത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. കർഫ്യു പിൻവലിച്ചു. പള്ളികളും തുറന്നു കൊടുത്തിട്ടുണ്ട്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിർദേശം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. സാമൂഹിക അകലം, ഫേസ് മാസ്ക് തുടങ്ങി പ്രതിരോധ മുൻകരുതലുകളിൽ അനാസ്ഥ കാട്ടിയാൽ പിഴ ശിക്ഷയടക്കം ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
advertisement
യുഎഇ
യുഎഇയിൽ കഴിഞ്ഞ ദിവസം 450 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 46,133 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 702 പേർ കൂടി രോഗമുക്തി നേടിയതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 34,405 ആയി. ആകെ 307 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യുഎഇയിൽ കോവിഡ് പരിശോധന വ്യാപകമായി തന്നെ നടത്തിവരുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ 44,291 പേർക്കാണ് പരിശോധന നടത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ കൃത്യമായി തന്നെ പാലിക്കണമെന്നുമുള്ള കർശന നിർദേശവും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
advertisement
കുവൈറ്റ്
കുവൈറ്റിൽ ഒറ്റദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 846 കേസുകൾ. ഇതോടെ ആകെ രോഗബാധിതർ 41,879 ആയി ഉയർന്നു. 337 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. 32,809 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.
ഒമാൻ
രാജ്യത്ത് കഴിഞ്ഞ ദിവസം 1,142 കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 33,536 ആയി. 142 പേരാണ് ഇതുവരെ മരിച്ചത്. 17,972 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഖത്തറിലെ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 1199 പേർക്ക്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 90778 ആയി. 104 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 73,083 പേരാണ് രോഗമുക്തി നേടിയത്.
advertisement
ബഹ്റൈന്‍
23,570 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 17,977 പേർ രോഗമുക്തി നേടി. മരണം: 68
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സൗദി അറേബ്യയിൽ ഒറ്റദിവസത്തിനിടെ 41 മരണം; 3123 പോസിറ്റീവ് കേസുകള്‍; ഗൾഫ് രാജ്യങ്ങളിലെ കണക്കുകൾ ഇങ്ങനെ
Next Article
advertisement
Vijay Devarakonda| നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
  • നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു, എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

  • പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

  • ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് ബൊലേറോ പിക്കപ്പുമായി കാർ കൂട്ടിയിടിച്ചു.

View All
advertisement