TRENDING:

കോവിഡ് ചികിത്സയ്ക്കായി അമിത വിലയ്ക്ക് വ്യാജ മരുന്ന്; അന്വേഷണം വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്

Last Updated:

ഒരു ഇഞ്ചക്ഷന് 35,000 മുതൽ 40,000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭോപ്പാൽ: കോവിഡ് രോഗികളെ സഹായിക്കാനെന്ന പേരിൽ മധ്യപ്രദേശിൽ വൻതോതിൽ വ്യാജ മരുന്ന് വിതരണം നടക്കുന്നതായി കണ്ടെത്തൽ. അന്തർ സംസ്ഥാന സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് ബാധിതർക്ക് നൽകി വരുന്ന ആന്‍റിവൈറൽ മരുന്നായ റെംഡെസിവിർ ഇൻഞ്ചക്ഷൻ എന്ന പേരിൽ ഗ്ലൂക്കോസ് വെള്ളവും ഉപ്പും കലർന്ന മിശ്രിതമാണ് അമിത വിലയ്ക്ക് വിതരണം ചെയ്തിരുന്നത്.
advertisement

കഴിഞ്ഞ ഒരുമാസത്തിനിടെ 1200 ഓളം കുത്തിവയ്പ്പുകൾ സംഘം നടത്തിയതായാണ് കണ്ടെത്തൽ. കോവിഡ് രോഗചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവറിന് വിപണിയിൽ വൻ ഡിമാൻഡാണുള്ളത്. ഈ സാഹചര്യം മുതലെടുത്താണ് തട്ടിപ്പു സംഘം ഉയർന്ന വിലയ്ക്ക് വ്യാജ മരുന്നുകളുമായെത്തിയത്.

Also Read-2015ല്‍ കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടു

മധ്യപ്രദേശ് പൊലീസ് നൽകിയ വിവരം അനുസരിച്ചാണ് ഗുജറാത്തിൽ പ്രവർത്തിച്ചിരുന്ന ഇവരുടെ റാക്കറ്റ് ഗുജറാത്ത് പൊലീസ് തകർത്തത്. ഇതുമായി ബന്ധപ്പെട്ട് സൂറത്തിൽ നിന്നും ആറ് പേരെ അറസ്റ്റ് ചെയ്തതായി ഇൻഡോർ വിജയ് നഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ തഹ്ജിബ് കാജി അറിയിച്ചിട്ടുണ്ട്. തുടർന്ന് നടന്ന അന്വേഷണത്തിലാണ്  അന്വേഷണത്തിലാണ് സംഘം കഴിഞ്ഞ മാസം മധ്യപ്രദേശിൽ 1,200 വ്യാജ റെംഡെസിവിർ കുത്തിവയ്പ്പുകൾ നടത്തിയതായി വ്യക്തമായത്.

advertisement

ഗുജറാത്തിൽ അറസ്റ്റിലായ ആറ് പേരിൽ ഒരാളായ കൗശൽ വോറ എന്നയാൾ ഇൻഡോറിലേക്ക് 700 വ്യാജ ഇഞ്ചക്ഷനുകൾ കൈമാറി എന്നാണ് പൊലീസ് പറയുന്നത്. 500 എണ്ണം തട്ടിപ്പിലെ കണ്ണിയായ മറ്റൊരാൾ ഗുജറാത്തിൽ നിന്നും നേരിട്ടെത്തിക്കുകയായിരുന്നു. "ഈ 1,200 വ്യാജ ഇഞ്ചക്ഷനുകളിൽ 200 എണ്ണം ഇൻഡോറിൽ നിന്ന് തൊട്ടടുത്തുള്ള ദേവാസ് ജില്ലയിലേക്ക് അയച്ചപ്പോൾ 500 എണ്ണം ജബൽപൂരിലാണെത്തിച്ചത്. മധ്യപ്രദേശ് പോലീസ് അടിസ്ഥാനപ്പെടുത്തി ഗുജറാത്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു" പൊലീസ് വ്യക്തമാക്കി.

advertisement

സോഷ്യൽ മീഡിയ വഴിയായിരുന്നു സംഘത്തിന്‍റെ തട്ടിപ്പ്. രോഗികളെ സഹായിക്കുന്നതിന്റെ മറവിലാണ് ഇവർ സോഷ്യൽ മീഡിയയിൽ ഉപഭോക്താക്കളെ തിരയുന്നതെന്നാണ് ഇൻസ്പെക്ടർ കാജി അറിയിച്ചത്.. ഒരു കുത്തിവയ്പ്പിന് 35,000 മുതൽ 40,000 രൂപ വരെ അവർ ഈടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗുജറാത്ത് പൊലീസ് പിടികൂടിയ പ്രതികളെ അധികം വൈകാതെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് മധ്യപ്രദേശ് പൊലീസ് സംഘം പറയുന്നത്. സംഭവത്തിൽ പ്രാദേശിക തലത്തിലും അന്വേഷണം നടക്കുന്നുണ്ട്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് ചികിത്സയ്ക്കായി അമിത വിലയ്ക്ക് വ്യാജ മരുന്ന്; അന്വേഷണം വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories