2015ല്‍ കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടു

Last Updated:

സൈനിക ഉപയോഗത്തിനായി വൈറസിനെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സാധ്യത ചൈന തേടിയരുന്നു

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനെതിരെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പോരാട്ടം തുടരുകയാണ്. കോവിഡ് ഉത്ഭവത്തെ സംബന്ധിച്ച ദുരൂഹതകള്‍ തുടരുകയാണ്. എന്നാല്‍ മഹാമാരി ആരംഭിക്കുന്നതിന് മുന്‍പ് 2015ല്‍ കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ചൈനയിലെ ശാസ്ത്രജ്ഞന്മാര്‍ പദ്ധതിയിട്ടിരുന്നതായി വീക്ക്എന്‍ഡ് ഓസ്‌ട്രേലിയന്റെ പ്രസിദ്ദീകരണത്തെ ഉദ്ദരിച്ചുകൊണ്ട് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക ഉപയോഗത്തിനായി വൈറസിനെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സാധ്യത ചൈന തേടിയരുന്നു. അതുകൊണ്ടാണ് കോവിഡ് 19 ഉത്ഭവത്തെക്കുറിച്ച് പുറത്തുനിന്നുള്ള അന്വേഷണങ്ങളില്‍ ചൈന വിമുഖത കാണിച്ചതെന്നും പ്രസിദ്ദീകരണത്തില്‍ വ്യക്തമാക്കുന്നുവെന്ന് ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ ജെന്നിംഗ്‌സ് പറഞ്ഞു.
സാര്‍സ് കൊറോണ വൈറസുകളെ ജൈവായുധങ്ങളുടെ പുതിയ യുഗം ആയിട്ടാണ് പ്രബന്ധത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 18 പേര്‍ ചേര്‍ന്നാണ് പ്രബന്ധം തയ്യറാക്കിയത്.
advertisement
2019 ഡിസംബറില്‍ ഉയര്‍ന്നുവന്ന SARS Co V-2 എന്ന് കൊറോണ വൈറസു മൂലമാണ് കോവിഡ് 19 മഹാമാരി ഉണ്ടാകുന്നത്. ലോകമെമ്പാടും 157 ദശലക്ഷത്തിലധികം കോവിഡ് 19 കേസുകളും 3.28 ദശലക്ഷം മരണങ്ങളും സംഭവിച്ചെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ചൈനയില്‍ വുഹാന്‍ ലാബില്‍ നിന്നാണ് കോവിഡ് ഉത്ഭവിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു എന്നാല്‍ ചൈന ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഫെബ്രുവരിയില്‍ വുഹാനിലെ ഗവേഷണ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ സംഘം സന്ദര്‍ശനം നടത്തിയിരുലന്നു.
advertisement
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4,03,738 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,092 മരണങ്ങളും രേഖപ്പെടുത്തി. ആകെ കോവിഡ് രോഗികളുടെ എണ്ണം 2.22 കോടിയായി. തുടര്‍ച്ചയായ നാലാം ദുവസവും രാജ്യത്തെ കോവിഡ് കേസുകള്‍ നാലു ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. മേയ് 17 ന് പുലര്‍ച്ചെ അഞ്ചു മണിവരെ ലോക്ഡൗണ്‍ സംസ്ഥാനത്ത് നിലനില്‍ക്കും. അതേസമയം സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതില്‍ അദ്ദേഹം വ്യക്തമാക്കി.
advertisement
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയ കൊറോണ കര്‍ഫ്യൂ മേയ് 17 വരെ നീട്ടി. സംസ്ഥാനത്ത് മേയ് 10 വരെ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. കര്‍ഫ്യൂ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
2015ല്‍ കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടു
Next Article
advertisement
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
  • ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ 44% കുറച്ചു.

  • 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1% കുറവാണ് യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഉണ്ടായത്.

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും യുഎസ് അടുത്തിടെ ഉയര്‍ത്തി.

View All
advertisement