TRENDING:

ആടുകളുടെ ഫാം 85ൽ നിന്ന് വളർന്നത് 25000ലേക്ക്; കർണാടകയിലെ കർഷകന് കേന്ദ്ര പുരസ്കാരം

Last Updated:

ബന്ദൂര്‍ ആടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ആചാര്യയ്ക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൈസൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് (ICAR) ദേശീയ തലത്തില്‍ സംഘടിപ്പിച്ച ‘നാഷണല്‍ ബ്രീഡ് കണ്‍സര്‍വേഷന്‍’ പരിപാടിയില്‍ കര്‍ണ്ണാടകയിലെ യാദഹള്ളി സ്വദേശിയായ കര്‍ഷകന് പുരസ്‌കാരം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

യാദഹള്ളി ഗ്രാമത്തില്‍ യശോദവന എന്ന പേരില്‍ ആടുകളുടെ ഫാം നടത്തിവരികയാണ് യു. കെ ആചാര്യ എന്ന കർഷകൻ. ബന്ദൂര്‍ ആടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ആചാര്യയ്ക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്.

ബന്ദൂര്‍ ഗ്രാമത്തിലെ മാലവള്ളി താലൂക്കിലുള്ള വളരെ പ്രശസ്തമായ ആട് ഇനമാണ് ബന്ദൂര്‍ ആടുകള്‍. ആട്ടിറച്ചിയ്ക്കായി ഉപയോഗിക്കാൻ വളരെ പേരുകേട്ട ഇനമാണ് ബന്ദൂര്‍ ആടുകൾ. രോമത്തിനും ഇറച്ചിയ്ക്കും വേണ്ടിയാണ് ബന്ദൂര്‍ ആടുകളെ പ്രധാനമായും ഉപയോഗിക്കുന്നത്. ‘ഏകദേശം 85 ആടുകളെയാണ് ഞാന്‍ ആദ്യം വളർത്തിയിരുന്നത്. അതില്‍ നിന്നും ഏകദേശം 400 ഓളം ആടുകളെ കിട്ടി. അവയെ മറ്റ് കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. 2012ല്‍ 2500 ചെമ്മരിയാടുകളാണ് ഉണ്ടായിരുന്നത്. അതില്‍ നിന്ന് മികച്ച രീതിയില്‍ ബ്രീഡിംഗ് നടത്തി. ഇപ്പോള്‍ ഏകദേശം 25000ഓളം ചെമ്മരിയാടുകള്‍ ഉണ്ട്,’ ആചാര്യ പറഞ്ഞു.

advertisement

Also Read-കൊടുംതണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന് പോലീസുദ്യോഗസ്ഥന്റെ ഭാര്യ മുലയൂട്ടി

2012ലാണ് ആചാര്യ തന്റെ ഫാം ആരംഭിച്ചത്. ഏകദേശം 50 ഏക്കറിലായിട്ടാണ് ഫാം നിലനില്‍ക്കുന്നത്. മികച്ച രീതിയിലുള്ള ബ്രീഡിംഗ് നടത്തി സങ്കരയിനത്തില്‍പ്പെട്ട ആടുകളെ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും ആചാര്യ പറഞ്ഞു.

ആട്ടിന്‍പാല്‍, നെയ്യ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയും ഇപ്പോള്‍ ഉണ്ട്. കൃത്യമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോയാല്‍ ലാഭം കിട്ടുന്ന കൃഷിയാണിത്. നിരവധി സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആട് കൃഷിയുമായി ബന്ധപ്പെട്ട് തങ്ങള്‍ പരിശീലനം നല്‍കുന്നുണ്ടെന്നും ആചാര്യ പറഞ്ഞു.

advertisement

കര്‍ഷക ദിനമായ ഡിസംബര്‍ 23നാണ് തനിക്ക് ഈ പുരസ്‌കാരം ലഭിച്ചതെന്നും ആചാര്യ പറഞ്ഞു. 15000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.

അതേസമയം കേരളത്തിൽ കൃഷിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്രയേലില്‍ പോയി കൃഷി പഠിക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അവസരമൊരുക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് പറഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ 29 വരെ അപേക്ഷിക്കാം. പരമാവധി 20 കര്‍ഷകര്‍ക്ക് മാത്രമാണ് അവസരം. ഇസ്രയേല്‍ കൃഷിയിലെ സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാനാണ് അവസരം.

advertisement

താത്പര്യമുള്ള കര്‍ഷകര്‍ കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ ആയ https://www.aimsnew.kerala.gov.in/ മുഖേന അപേക്ഷിക്കാം. 10 വര്‍ഷത്തിനു മുകളില്‍ കൃഷിപരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിയുമുള്ള, 50 വയസ്സിന് താഴെയുള്ള, നൂതന രീതികള്‍ പ്രയോഗിക്കാന്‍ താത്പര്യമുള്ള കര്‍ഷകരെ ആയിരിക്കും തിരഞ്ഞെടുക്കുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ആഴ്ച കർണാടകയിൽ വൈദ്യുതാഘാതമേറ്റ് മലയാളി കർഷകൻ മരിച്ചിരുന്നു. പുൽപ്പള്ളി സീതാമാണ്ട് എളയച്ചാനിക്കൽ മാത്യു എന്ന പാപ്പച്ചൻ (65) ആണ് മരിച്ചത്. കർണാടകയിലെ സർഗൂരിൽ കൃഷിക്കായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഷെഡ് നിർമിക്കുമ്പോഴായിരുന്ന അപകടം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ആടുകളുടെ ഫാം 85ൽ നിന്ന് വളർന്നത് 25000ലേക്ക്; കർണാടകയിലെ കർഷകന് കേന്ദ്ര പുരസ്കാരം
Open in App
Home
Video
Impact Shorts
Web Stories