TRENDING:

Farmers protest | റിപ്പബ്ലിക് ദിനത്തിലെ അക്രമം; കർഷക സമരങ്ങളിൽ നിന്ന് രണ്ട് സംഘടനകൾ പിൻമാറി

Last Updated:

ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ 300 ഓളം ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരു പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം അറിയില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഇളക്കി മറിച്ച കർഷക സമരത്തിൽ നിന്ന് രണ്ട് സംഘടനകൾ പിൻമാറി. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘാതൻ, ഭാരതിയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് കർഷക സമരത്തിൽ നിന്ന് പിൻമാറുകയാണെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചത്.
advertisement

റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമത്തെ രണ്ട് കർഷക യൂണിയനുകളും അപലപിച്ചു. ഈ രീതിയിൽ പ്രതിഷേധവുമായി തുടരാനാവില്ലെന്ന് അവർ വ്യക്തമാക്കി. കർഷകരുടെ പ്രതിഷേധത്തിൽ നിന്ന് തങ്ങളുടെ സംഘടന അടിയന്തിരമായി പിന്മാറുകയാണെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഗതൻ നേതാവ് വി എം സിംഗ് പറഞ്ഞു. സമരത്തിന്റെ രീതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like:കോവിഡ് 19 വാക്സിനുള്ളിൽ മൈക്രോചിപ്പ് ഉണ്ടെന്ന് 'ഇന്ത്യൻ മുസ്ലിം പണ്ഡിതൻ'; ആ വീഡിയോ ഇന്ത്യയിൽ നിന്നല്ല പാകിസ്ഥാനിൽ നിന്ന് [NEWS]'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസെ'ന്ന് പ്രതിഭ MLA; 'ദേശീയപാത കേന്ദ്രത്തിന്റെ യെന്ന് പറഞ്ഞു കൊടുക്കണേയെന്ന് ട്രോൾ [NEWS] നന്ദനമല്ല പൃഥ്വിരാജിന്റെ ആദ്യചിത്രമെന്ന് സംവിധായകൻ രാജസേനൻ; പൃഥ്വിക്ക് നാണോ മാനോമുണ്ടെന്ന് ട്രോൾ [NEWS] 'ഞങ്ങൾ ഞങ്ങളുടെ പ്രക്ഷോഭം നിർത്തുകയാണ്. പക്ഷേ, കർഷകരുടെ അവകാശങ്ങൾക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരും.' - ഗാസിപൂർ അതിർത്തിയിലെ വാർത്താ ഏജൻസി ANI പറഞ്ഞു. പ്രക്ഷോഭം തുടരുമെന്നും എന്നാൽ ഇതു പോലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഫോർമാറ്റ് സ്വീകാര്യമല്ലെന്നും വി എം സിംഗ് പറഞ്ഞു.

advertisement

ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമത്തെക്കുറിച്ച് സംസാരിച്ച വി എം സിംഗ് തനിക്കും തന്റെ സംഘടനയ്ക്കും ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.

ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ജനുവരി 26ന് നടന്ന അക്രമത്തിൽ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് എഫ്‌ഐ‌ആറിൽ ഉണ്ടെന്നും വി എം സിംഗ് കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ 300 ഓളം ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരു പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം അറിയില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Farmers protest | റിപ്പബ്ലിക് ദിനത്തിലെ അക്രമം; കർഷക സമരങ്ങളിൽ നിന്ന് രണ്ട് സംഘടനകൾ പിൻമാറി
Open in App
Home
Video
Impact Shorts
Web Stories