നന്ദനമല്ല പൃഥ്വിരാജിന്റെ ആദ്യചിത്രമെന്ന് സംവിധായകൻ രാജസേനൻ; പൃഥ്വിക്ക് നാണോം മാനോമുണ്ടെന്ന് ട്രോൾ
Last Updated:
വിദേശത്തൊക്കെ പോയി പഠിച്ചതിന്റെ ഒരു സ്മാർട്ട്നസ് ഉണ്ട്. നല്ല ഭാഷയാണ്. പൃഥ്വിരാജ് നല്ല രീതിയിൽ വരുമെന്ന് അന്നേ അറിയാമായിരുന്നെന്നും രാജസേനൻ പറഞ്ഞു.
മലയാളത്തിലെ യുവതാരങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ലോകത്തിലേക്ക് പൃഥ്വിരാജ് എത്തിയത്. പൊതുവെ നന്ദനമാണ് പൃഥ്വിരാജിന്റെ ആദ്യചിത്രമായി അറിയപ്പെടുന്നത്. എന്നാൽ, ഇതിനൊരു തിരുത്തുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാജസേനൻ. ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജസേനൻ ഇക്കാര്യം പറയുന്നത്.
'പൃഥ്വിരാജ് ആദ്യം അഭിനയിച്ച സിനിമ നന്ദനം ആണെങ്കിലും അദ്ദേഹത്തിന്റെ ആദ്യം പുറത്തിറങ്ങിയ സിനിമ ഞാൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി' എന്ന സിനിമ ആയിരുന്നു.' - എന്നാണ് രാജസേനൻ പറയുന്നത്. പുറത്തിറങ്ങിയ സിനിമയല്ലേ ആദ്യ സിനിമയായി കണക്കു കൂട്ടേണ്ടതെന്നും അങ്ങനെയാണെങ്കിൽ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി എന്ന സിനിമയാണ് പൃഥ്വിരാജിന്റെ ആദ്യ സിനിമയെന്നും രാജസേനൻ പറയുന്നു.
You may also like:കോവിഡ് 19 വാക്സിനുള്ളിൽ മൈക്രോചിപ്പ് ഉണ്ടെന്ന് 'ഇന്ത്യൻ മുസ്ലിം പണ്ഡിതൻ'; ആ വീഡിയോ ഇന്ത്യയിൽ നിന്നല്ല പാകിസ്ഥാനിൽ നിന്ന് [NEWS]'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസെ'ന്ന് പ്രതിഭ MLA; 'ദേശീയപാത കേന്ദ്രത്തിന്റെ യെന്ന് പറഞ്ഞു കൊടുക്കണേയെന്ന് ട്രോൾ [NEWS] 'സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല, മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തും': മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS] അന്ന് പൃഥ്വിരാജിന് 19 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മിടുക്കനായിരുന്നെന്നും രാജസേനൻ വ്യക്തമാക്കി. സുകുമാരൻ ചേട്ടന്റെയും മല്ലിക ചേച്ചിയുടെയും ടാലന്റ് പൃഥ്വിരാജിന് കിട്ടിയിട്ടുണ്ട്. വിദേശത്തൊക്കെ പോയി പഠിച്ചതിന്റെ ഒരു സ്മാർട്ട്നസ് ഉണ്ട്. നല്ല ഭാഷയാണ്. പൃഥ്വിരാജ് നല്ല രീതിയിൽ വരുമെന്ന് അന്നേ അറിയാമായിരുന്നെന്നും രാജസേനൻ പറഞ്ഞു.
advertisement
അതേസമയം, രാജസേനന്റെ ഈ വാക്കുകളെ കളിയാക്കലുകളിലൂടെയാണ് ട്രോൾ ലോകം ഏറ്റെടുത്തത്. രാജസേനന്റെ സിനിമയിലാണ് പൃഥ്വിരാജ് ആദ്യം അഭിനയിച്ചതെന്ന് പറയാത്തത് നാണക്കേട് കൊണ്ടായിരിക്കുമെന്നാണ് ട്രോൾ ലോകം പറയുന്നത്.
ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള രാജസേനൻ സംഘപരിവാർ അനുകൂല നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജിനെക്കുറിച്ച് രാജസേനൻ പറഞ്ഞതിന് ഇതാണ് ട്രോളായി വന്നിരിക്കുന്നത്. നാണക്കേട് കൊണ്ടായിരിക്കും പൃഥ്വിരാജ് രാജസേനന്റെ പേര് പറയാത്തതെന്നും സംഘിയായത് കൊണ്ടായിരിക്കും എന്നെല്ലാമാണ് ട്രോളുകൾ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 27, 2021 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നന്ദനമല്ല പൃഥ്വിരാജിന്റെ ആദ്യചിത്രമെന്ന് സംവിധായകൻ രാജസേനൻ; പൃഥ്വിക്ക് നാണോം മാനോമുണ്ടെന്ന് ട്രോൾ