TRENDING:

ദരിദ്രർക്ക് വീട് നൽകുന്ന പദ്ധതി വഴി രണ്ട് ഫ്ലാറ്റുകൾ സ്വന്തമാക്കിയ മഹാരാഷ്ട്ര ബിജെപി എംഎൽഎക്കെതിരെ കേസ്

Last Updated:

തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവ അടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാഗ്പുർ: ദരിദ്രര്‍ക്ക് വീട് നൽകുന്ന പദ്ധതി വഴി രണ്ട് ഫ്ലാറ്റുകൾ സ്വന്തമാക്കിയെന്ന പരാതിയിൽ ബിജെപി എംഎൽഎക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ നിന്നുള്ള കീർത്തി കുമാർ എന്ന ബണ്ടി മിതേഷ് ഭഗംഡിയയ്ക്കെതിരെയാണ് കേസ്. വീടില്ലാത്ത പാവങ്ങൾക്ക് വീട് ലഭ്യമാക്കാൻ നാഗ്പുർ ഇംപ്രൂവ്മെന്‍റ് ട്രസ്റ്റ് (NIT)ഒരു പദ്ധതി ആരംഭിച്ചിരുന്നു. ഇത് വഴി രണ്ട് ഫ്ലാറ്റുകൾ എംഎൽഎ സ്വന്തമാക്കിയെന്നാണ് പരാതി.
advertisement

Also Read-മദ്യപിച്ച് വാഹനമോടിച്ച ഭർത്താവ് പൊലീസിനെ കണ്ടതോടെ ബൈക്കിനൊപ്പം ഭാര്യയെയും വഴിയിലുപേക്ഷിച്ച് കടന്നു

നാഗ്പുർ സ്വദേശിയായ തരുൺ പർമാർ എന്നയാളാണ് എംഎൽഎയ്ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തുടർന്ന് നാഗ്പുർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശ പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇമംബാഡ, സക്കർദര പൊലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് പൊലീസ് അറിയിച്ചത്.

Also Read-ചിക്കൻ കറി നൽകിയില്ല; ഹോട്ടലിന് തീയിട്ട രണ്ടു പേർ അറസ്റ്റിൽ

advertisement

'NIT പദ്ധതിക്ക് കീഴിൽ 2007-2009 കാലയളവിലാണ് ഇമംബാഡ, ആയുർവേദിക് ലേഔട്ട് മേഖലകളിയാണ് ഭഗംഡിയ രണ്ട് ഫ്ലാറ്റുകൾ നേടിയത്. വീടില്ലാത്ത പാവങ്ങൾക്ക് വീടൊരുക്കുന്നതിനായി ആരംഭിച്ച ഈ പദ്ധതിയിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചാണ് എംഎൽഎ ഫ്ലാറ്റുകൾ സ്വന്തമാക്കിയത്' പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. തനിക്ക് വീടോ ഫ്ലാറ്റോ ഒരു തുണ്ട് ഭൂമി പോലുമോ സ്വന്തമായി ഇല്ലെന്ന് കള്ളവാദമാണ് എംഎൽഎ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവ അടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ദരിദ്രർക്ക് വീട് നൽകുന്ന പദ്ധതി വഴി രണ്ട് ഫ്ലാറ്റുകൾ സ്വന്തമാക്കിയ മഹാരാഷ്ട്ര ബിജെപി എംഎൽഎക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories