ഞായറാഴ്ച, സിഎഎയ്ക്കെതിരായ പ്രക്ഷോഭം ശക്തമായ ഷഹീൻ ബാഗിലെ സ്ഥിതിഗതികൾ വിലയിരുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിസിപിയായി നിയമക്കുന്നതിനായി മൂന്ന് അനുയോജ്യരായ ഉദ്യോഗസ്ഥരുടെ പേരുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ഡൽഹി പൊലീസ് കമ്മീഷണറോ നിർദേശിക്കണമെന്നും ഉത്തരവിട്ടു.
Also Read- കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് ഡൽഹിയിൽ വെടിവെയ്പ്പ് ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനു നടപടികൾ സ്വീകരിക്കുന്നതിൽ ചിൻമോയ് ബിശ്വാസിനു വീഴ്ചപറ്റിയെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതിനെത്തുടർന്നാണ് നടപടി.
advertisement
കഴിഞ്ഞ മാസം 30നും ഈ മാസം ഒന്നിനും ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിലേക്ക് വെടിവയ്പ് നടന്നിരുന്നു. ഗാന്ധിജിയുടെ ചരമവാർഷികദിനത്തിൽ ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾ രാജ്ഘട്ടിലേക്ക് നടത്തിയ പ്രതിഷേധത്തിലേക്ക് 17കാരനാണ് വെടിയുതിർത്തത്. സംഭവത്തിൽ ഒരു വിദ്യാർഥിയുടെ കൈയ്ക്ക് പരിക്കേറ്റു. ശനിയാഴ്ച ഷഹീൻബാഗിൽ നടന്ന പ്രതിഷേധത്തിനിടെ യുപി സ്വദേശിയായ ഒരാൾ ആകാശത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു. ഇയാളെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
70 നിയമസഭാ സീറ്റുകളിലേക്ക് ഈ മാസം എട്ടിനാണ് തെരഞ്ഞെടുപ്പ്. 11ന് വോട്ടെണ്ണും.
