ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്നാണ് 73കാരിയായ സോണിയയെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സോണിയാ ഗാന്ധിയെ വിദഗ്ധ പരിശോധനക്ക് വിധേയയാക്കും. കഴിഞ്ഞ ദിവസം ബജറ്റ് അവതരണ ദിനത്തിൽ സോണിയാ ഗാന്ധി പാർലമെന്റിൽ എത്തിയിരുന്നില്ല. മകൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ ഒപ്പമുണ്ട്.
സെൻട്രൽ ഡൽഹിയിലെ ആശുപത്രിയിൽ രാത്രി ഏഴുമണിയോടെയാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം സോണിയാഗാന്ധി അമേരിക്കയിൽ വിശദമായ പരിശോധനക്ക് വിധേയയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.