TRENDING:

SHOCKING: ക്ഷേത്രക്കുളത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മുങ്ങിമരിച്ചു

Last Updated:

അപകടം കര്‍ണാടകത്തിലെ സിദ്ധാരബേട്ടയിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു‌: ഒരു കുടുംബത്തിലെ അ‍ഞ്ചുപേർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ബംഗളൂരുവിന് 50 കിലോമീറ്റർ അകലെയുള്ള സിദ്ധാരബേട്ടയിലാണ് സംഭവം. മുനീർഖാൻ (49), രേഷ്മ (22), ഉസ്മാൻ ഖാൻ (14), യാരാബ് ഖാൻ (21), മുബിൻ ടാജ് (21) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലെ ഹെഗ്ഡേ നഗറിലുള്ളവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
advertisement

സിദ്ധാരബേട്ടയിലെ പള്ളിയിൽ എത്തിയതായിരുന്നു ഇവർ. പള്ളിയിലെ പ്രാർത്ഥനക്ക് ശേഷം മലമുകളിലുള്ള ക്ഷേത്രത്തിന് സമീപമെത്തി. അവിടെ ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കുന്നതിനിടെ കളിക്കുകയായിരുന്ന ഉസ്മാൻ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉസ്മാനെ രക്ഷിക്കാനായി മറ്റുള്ളവരും കുളത്തിലേക്ക് ചാടുകയായിരുന്നു. പൊലീസും ഫയർഫോഴ്സുമെത്തി മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
SHOCKING: ക്ഷേത്രക്കുളത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മുങ്ങിമരിച്ചു