'മോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍' പരാമര്‍ശം; ശശി തരൂരിന് സമന്‍സ്
Last Updated:
ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു പരാമർശം
ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് കോടതി സമൻസ് അയച്ചു. ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിന് ശശി തരൂരിനോട് ജൂണ്‍ ഏഴിന് ഹാജരാകണമെന്നാണ് ഡൽഹി കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിഷാല്‍ ആണ് സമൻസ് അയച്ചത്.
ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ആർ എസ് എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശശി തരൂരിന്‍റെ പമാര്‍ശം. കഴിഞ്ഞ വർഷം ബാംഗ്ലൂർ സാഹിത്യോത്സവത്തിൽ വച്ചായിരുന്നു ശശി തരൂരിന്റെ പരാമർശം. ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു പരാമർശം.
advertisement
ഡൽഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാറാണ് തരൂരിനെതിരെ കോടതിയെ സമീപിച്ചത്. തരൂരിന്റെ പരാമർശം കോടിക്കണക്കിന് വരുന്ന ശിവഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 27, 2019 10:21 PM IST


