വെള്ളിയാഴ്ച്ച അർധരാത്രിയാണ് സൗത്ത് ഡൽഹിയിലെ ഫത്തേപൂർ ബേരിയിലുള്ള വീട്ടിൽ അഭിനയ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്നായിരുന്നു ആത്മഹത്യാ ശ്രമം. എല്ലാവരുമുള്ള മുറിയിൽ നിന്ന് ഇയാൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. തീ ആളിക്കത്തിയതോടെ അഭിനയ് ഗുപ്തയുടെ ഭാര്യ നേഹ ഗുപ്ത(30), അമ്മ പ്രഷില ഗുപ്ത(65), മക്കളായ റിഹാൻ (6), എട്ട് മാസം പ്രായമുള്ള മകൻ ശിവാൻ എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു.
Also Read- ഭാര്യയുമായി വഴക്കിടുന്നതിനിടെ 2 വയസുകാരനെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞു
advertisement
പൊള്ളലേറ്റ അഭിനയ് ഗുപ്തയേയും അമ്മ പ്രഷില ഗുപ്തയേയും ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവർക്കും അമ്പതും ഇരുപതും ശതമാനം പൊള്ളലേറ്റതായി പൊലീസ് അറിയിച്ചു. നേഹയേയും മക്കളേയും സഫ്ദർജംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൈകാലുകൾക്കാണ് ഇവർക്ക് പൊള്ളലേറ്റത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
