ഭാര്യയുമായി വഴക്കിടുന്നതിനിടെ 2 വയസുകാരനെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞു
- Published by:Arun krishna
- news18-malayalam
Last Updated:
കുട്ടിയെ താഴേക്ക് എറിഞ്ഞശേഷം മൂന്നാംനിലയില്‍നിന്ന് ചാടിയ മന്‍ സിങ്ങിനും പരിക്കേറ്റിട്ടുണ്ട്.
ന്യൂഡല്‍ഹി: ഭാര്യയുമായി വഴക്കിടുന്നതിനിടെ രണ്ട് വയസുള്ള മകനെ പിതാവ് മൂന്നാംനിലയുടെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കെറിഞ്ഞു. ന്യൂഡല്‍ഹിയിലെ കല്‍ക്കാജിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മന്‍ സിങ് എന്നയാളാണ് ഭാര്യ പൂജയുമായി വഴക്കിടുന്നതിനിടെ രണ്ട് വയസുകാരനെ ബാല്‍ക്കണിയില്‍ നിന്ന് എടുത്തെറിഞ്ഞത്. കുട്ടിയെ താഴേക്ക് എറിഞ്ഞശേഷം മൂന്നാംനിലയില്‍നിന്ന് ചാടിയ മന്‍ സിങ്ങിനും പരിക്കേറ്റിട്ടുണ്ട്.
ഇരുവരെയും ഗുരുതര പരിക്കുകളോടെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ കലഹത്തെ തുടര്‍ന്ന് മന്‍ സിങ്ങും ഭാര്യ പൂജയും ഏറെനാളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. കല്‍ക്കാജിയിലുള്ള മുത്തശ്ശിയുടെ വീട്ടിലാണ് രണ്ട് മക്കളുമായി പൂജ രണ്ട് മാസമായി കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം പൂജയെ കാണാന്‍ മന്‍സിങ് ഇവിടെ എത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. വാക്കേറ്റത്തിനിടെ രണ്ട് വയസുള്ള മകനെ എടുത്ത് മന്‍സിങ് താഴെ കോണ്‍ക്രീറ്റ്‌ചെയ്ത കെട്ടിട ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ അയാളും താഴേക്ക് എടുത്തുചാടിയെന്ന് പോലീസ് പറയുന്നു.സംഭവം നടക്കുമ്പോള്‍ മന്‍സിങ് മദ്യലഹരിയില്‍ എത്തിയാണ വഴക്കുണ്ടാക്കിയതെന്ന് പൂജയുടെ മുത്തശ്ശി ആരോപിച്ചു. മന്‍ സിങ്ങിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
Location :
First Published :
December 17, 2022 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുമായി വഴക്കിടുന്നതിനിടെ 2 വയസുകാരനെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞു


