TRENDING:

'ബ്രേക്ക് ഫാസ്റ്റ്' വൈകി; കലിപൂണ്ട് റോട്ട് വീലർ നായകൾ ജീവനക്കാരനെ കടിച്ചു കൊന്നു, 58കാരന് ദാരുണാന്ത്യം

Last Updated:

അപ്രതീക്ഷിതമായ സമയത്ത് കോപാകുലരാകുന്ന ഇനം പട്ടികൾ ആയതിനാൽ സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, പോർച്ചുഗൽ, റൊമാനിയ, ഉക്രെയ്ൻ, റഷ്യ, ഇസ്രയേൽ, യു എസ് എയിലെ വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ റോട്ട് വീലറിനെ നിരോധിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഡലൂർ: രാവിലത്തെ ഭക്ഷണം നൽകാൻ വൈകിയതിന് ഫാം ഹൗസിലെ ജീവനക്കാരനെ റോട്ട് വീലർ നായകൾ കടിച്ചു കൊന്നു. തമിഴ്നാട്ടിലെ കഡല്ലൂർ ജില്ലയിലെ ചിദംബരത്താണ് സംഭവം. എല്ലാ ദിവസവും രാവിലെ തന്നെ ജീവനക്കാരന് നായകൾക്ക് ഭക്ഷണം നൽകുന്നതാണ്. എന്നാൽ, അന്ന് ജോലിത്തിരക്ക് മൂലം വൈകിപ്പോയി. ജീവനക്കാരന് പിന്നീട് ഭക്ഷണവുമായി എത്തിയപ്പോൾ നായകൾ കടിച്ചു കീറുകയായിരുന്നു.
advertisement

കെ ജീവാനനന്ദം എന്ന 58 കാരനാണ് നായകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. 2013 മുതൽ പുതുബൂലമേടുള്ള പത്ത് ഏക്കറോളം വരുന്ന ഫാമിൽ ജീവനക്കാരനായിരുന്നു ഇയാൾ. കോൺഗ്രസ് നേതാവായ എൻ വിജയസുന്ദരത്തന്റേതാണ് ഈ ഭൂമി. മൂന്നു വർഷം മുമ്പാണ് വിജയസുന്ദരം രണ്ട് റോട്ട് വീലറുകളെ വാങ്ങിയത്. ഫാം ഹൗസിന് കാവൽക്കാരായും വിളകളുടെ സുരക്ഷിതത്തിന് ജീവാനന്ദത്തിനെ സഹായിക്കുന്നതിനും വേണ്ടി ആയിരുന്നു റോട്ട് വീലറുകളെ ഫാം ഹൗസിലേക്ക് വാങ്ങിയത്. You may also like:'ആദി പൊന്നിന് പിറന്നാൾ ആശംസകൾ' അച്ഛന്റ സമ്മാനം ക്യാമറ; ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ [NEWS]മാമനൊന്നും തോന്നല്ലേ! കേരള പൊലീസിനെ സ്വന്തം പേജിൽ പോയി വായടപ്പിച്ച ട്രോളൻ ആരാണ്? [NEWS] 'മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; വക്കീൽ നോട്ടീസ് കാണിച്ചാലൊന്നും ഭയപ്പെടില്ല' - RSS നോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി [NEWS] രാവിലെ ഫാമിൽ എത്തിയാൽ ഉടൻ തന്നെ ജീവാനന്ദം പട്ടികൾക്ക് ഭക്ഷണം നൽകാറുണ്ട്. എന്നാൽ, ചൊവ്വാഴ്ച വൈകുന്നേരമാണ് ജീവാനന്ദം പട്ടികൾക്ക് ഭക്ഷണം നൽകാൻ എത്തിയത്. ഇതിൽ കുപിതരായ പട്ടികൾ ജീവാനന്ദത്തെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് ഓഫീസർ പറഞ്ഞു. ഉടൻ തന്നെ ജീവാനന്ദം ഓടി രക്ഷപ്പെടാൻ ആരംഭിച്ചെങ്കിലും പട്ടികൾ പിറകെയെത്തി ആക്രമിക്കുകയായിരുന്നു. തലഭാഗത്താണ് ആക്രമണം നടത്തിയത്. ചെവിയും മുഖത്തിന്റെ ഒരു ഭാഗവും കടിച്ചു കീറി.

advertisement

അപ്രതീക്ഷിതമായ സമയത്ത് കോപാകുലരാകുന്ന ഇനം പട്ടികൾ ആയതിനാൽ സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, പോർച്ചുഗൽ, റൊമാനിയ, ഉക്രെയ്ൻ, റഷ്യ, ഇസ്രയേൽ, യു എസ് എയിലെ വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ റോട്ട് വീലറിനെ നിരോധിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം പട്ടികൾക്ക് ഇതുവരെ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടില്ല.

ഫാമിലെ മറ്റു ജീവനക്കാർ വിവരം അറിയിച്ചത് അനുസരിച്ച് വിജയസുന്ദരവും അദ്ദേഹത്തിന്റെ ഭാര്യ വി ഉമാദേവിയും സ്ഥലത്ത് എത്തുകയും പട്ടികളെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതേസമയം, ജീവാനന്ദത്തിന്റെ ഭാര്യ ജെ കവിത പൊലീസിൽ പരാതി നൽകി. പൊലീസ് ഫാമിലെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ബ്രേക്ക് ഫാസ്റ്റ്' വൈകി; കലിപൂണ്ട് റോട്ട് വീലർ നായകൾ ജീവനക്കാരനെ കടിച്ചു കൊന്നു, 58കാരന് ദാരുണാന്ത്യം
Open in App
Home
Video
Impact Shorts
Web Stories