'മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; വക്കീൽ നോട്ടീസ് കാണിച്ചാലൊന്നും ഭയപ്പെടില്ല' - RSS നോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി

Last Updated:

ഈ വക്കീൽ നോട്ടീസിന് ഒരു പീറക്കടലാസിന്റെ വില പോലും കൽപ്പിക്കുന്നില്ലെന്നും സായിപ്പിന്റെ ചെരുപ്പ് നക്കിയ സവർക്കറുടെ അനുയായി അല്ല താനെന്നും ഗാന്ധിജിയുടെ അനുയായി ആണെന്നും പറയുന്നു റിജിൽ മാക്കുറ്റി.

കണ്ണൂർ: ഗാന്ധിജിയെ വധിച്ചത് ആർ എസ് എസ് ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിന് യൂത്ത് കോൺഗ്രസ് വൈസ്
പ്രസിഡന്റ് റിജിൽ മാക്കുറ്റിക്ക് വക്കീൽ നോട്ടീസ്. ഇക്കാര്യം റിജിൽ മാക്കുറ്റി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ
അക്കൗണ്ടിൽ ഇക്കാര്യം പങ്കുവച്ചത്.
റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഗാന്ധിജിയെ വധിച്ചത് ആർ എസ് എസ് ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനാണ് വക്കീൽ നോട്ടീസ് ലഭിച്ചത്. നോട്ടീസ് കിട്ടി ഏഴു ദിവസത്തിനുള്ളിൽ വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ ഉള്ളത്.
എന്നാൽ, താൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല എന്നാണ് റിജിൽ മാക്കുറ്റിയുടെ മറുപടി. ഈ വക്കീൽ നോട്ടീസിന് ഒരു പീറക്കടലാസിന്റെ വില പോലും കൽപ്പിക്കുന്നില്ലെന്നും സായിപ്പിന്റെ ചെരുപ്പ് നക്കിയ സവർക്കറുടെ അനുയായി അല്ല താനെന്നും ഗാന്ധിജിയുടെ അനുയായി ആണെന്നും പറയുന്നു റിജിൽ മാക്കുറ്റി.
advertisement
റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചത്,
'ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഗാന്ധിജിയെ വധിച്ചത് RSS ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീൽ നോട്ടീസ്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും പോലും.
ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടീസിന് ഞാൻ
കൽപ്പിക്കുന്നില്ല. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ. ഗാന്ധിജിയുടെ
advertisement
അനുയായി ആണ്. ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് RSS തന്നെയാണ്.
അതുകൊണ്ട് വക്കീൽ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ. എന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ RSS ന് എതിരെ പോരാടും.
അതാണ് എന്റെ രാഷ്ട്രീയം.അതാണ് എന്റെ നിലപാട്.'
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; വക്കീൽ നോട്ടീസ് കാണിച്ചാലൊന്നും ഭയപ്പെടില്ല' - RSS നോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement