ജനങ്ങളോടൊപ്പം നിൽക്കണം എന്ന തീരുമാനത്തിലാണ് താൻ രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിച്ചത്. നിസഹായരായ ജനങ്ങളുടെ മുഖം തന്റെ ഉറക്കം കെടുത്തി അതിനാലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് മെഹ്താബ് ബിജെപിയിൽ അംഗത്വം നേടിയത്.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുമായി മെഹ്താബ് രംഗത്ത് വന്നു. 'ഞാൻ സേവിക്കണം എന്ന് ആഗ്രഹിച്ച ജനങ്ങൾ തന്നെയാണ് എന്റെ തീരുമാനത്തെ എതിർത്തത്. എന്നെ ഒരു രാഷ്ട്രീയക്കാരനായി കാണാൻ അവർ ആഗ്രഹിക്കുന്നില്ല. താൻ പാർട്ടി വിടുകയാണ്, ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടി വിടുന്നത്'. ഭാര്യയും മക്കളും പോലും തന്റെ തീരുമാനത്തോടൊപ്പം നിന്നില്ല ഇതാണ് തീരുമാനം മാറ്റാൻ കാരണമെന്ന് മെഹ്‌താബ് ഫേസ്ബുക്കിൽ കുറിച്ചു.
advertisement
TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]
ചൊവ്വാഴ്ച ബംഗാൾ ബിജെപിയുടെ മുരളീധർ സെൻ ലെയ്‌നിലുള്ള ആസ്ഥാനത്ത് വലിയ സദസിൽ വച്ച് നടന്ന പരിപാടിയിലാണ് മെഹ്താബ് പാർട്ടി അംഗത്വം സ്വീകരിച്ചത്. എന്നാൽ 24 മണിക്കൂറിൽ താരത്തിനുണ്ടായ മനംമാറ്റം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കി.
ഏറെക്കാലം ഈസ്റ്റ് ബംഗാൾ നായകനായിരുന്ന മെഹ്താബ് മോഹൻ ബഗാൻ, ഒഎൻജിസി, ജംഷഡ്പൂർ എഫ്‌സി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2014 മുതൽ 2016 വരെയുള്ള രണ്ടുവർഷം ഐഎസ്എൽ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട് ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടി. 2018-19 സീസണ് ഒടുവിലാണ് മെഹ്താബ് പ്രൊഫഷണൽ ഫുട്‍ബോളിൽ നിന്ന് വിരമിക്കുന്നത്.