TRENDING:

പശു കുറുകെ ചാടി; അന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകള്‍ കൂട്ടിയിടിച്ചു അപകടം

Last Updated:

പശു കുറുകെചാടിയതോടെ മുന്നില്‍പോയ വാഹനത്തിന്റെ ഡ്രൈവര്‍ പെട്ടന്ന് വാഹനം നിര്‍ത്തുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെലുങ്ക് ദേശം പാര്‍ട്ടി പ്രസിഡന്റും മുന്‍ അന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന്‍റെ വാഹനവ്യൂഹത്തിന് അപകടം. വാഹനവ്യൂഹത്തിലെ കാറുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ അപകടത്തില്‍നിന്ന് ചന്ദ്രബാബു നായിഡു കഷ്ടിച്ച് രക്ഷപെട്ടു.
advertisement

തെലങ്കാനയലെ യദാദ്രി ഭോംഗിര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.സംഭവത്തില്‍ മൂന്ന് എന്‍എസ്ജി ഉദ്യോഗസ്ഥര്‍ക്ക് നിസാരമായ പരിക്കേറ്റു. അവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ദൃശ്യങ്ങളില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ബോണറ്റ് പൂര്‍ണമായും തകര്‍ന്നതായും കാണാം.

Also Read: കണ്ടെയ്നർ ലോറിയിൽ നിന്ന് 600 കിലോ കഞ്ചാവ്; തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

ദേശീയ പാതയില്‍ വച്ച്‌ പശു കുറുകെചാടിയതോടെ മുന്നില്‍പോയ വാഹനത്തിന്റെ ഡ്രൈവര്‍ പെട്ടന്ന് വാഹനം നിര്‍ത്തുകയായിരുന്നു. പശുവിനെ ഇടിക്കാതിരിക്കാന്‍ വാഹനം ബ്രേക്ക് ചെയ്‌തെങ്കിലും പിന്നാലെ വന്ന കാറുകള്‍ തമ്മില്‍ ഇടിക്കുകയായിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ വാഹനം കൂട്ടിയിടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിജയവാഡ-ഹൈദരാബാദ് ദേശീയപാതയില്‍ ദണ്ടുമാല്‍കപുരം ഗ്രാമത്തില്‍വെച്ചാണ് സംഭവം. അമരാവതിയിലെ വസതിയില്‍ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു ചന്ദ്രബാബു നായിഡു. ഏഴ് വാഹനങ്ങളാണ് നായിഡുവിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. നാലാമത്തെ വാഹനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
പശു കുറുകെ ചാടി; അന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകള്‍ കൂട്ടിയിടിച്ചു അപകടം
Open in App
Home
Video
Impact Shorts
Web Stories