ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കാനിരിക്കുന്ന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേരാനുള്ള കിരണ്‍കുമാര്‍ റെഡ്ഡിയുടെ തീരുമാനം.
62 കാരനായ അദ്ദേഹം 2014-ലും കോൺഗ്രസിൽ നിന്ന് രാജിവച്ച് സ്വന്തം പാർട്ടിയായ ‘ജയ് സമൈക്യന്ദ്ര’ രൂപീകരിച്ചെങ്കിലും 2014 ലെ തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്താനായില്ല. പിന്നീട് 2018ൽ കോൺഗ്രസിൽ ചേർന്നെങ്കിലും ഏറെക്കാലം രാഷ്ട്രീയത്തിൽ നിഷ്‌ക്രിയനായിരുന്നു.
advertisement
മുന്‍ മുഖ്യമന്ത്രി കൂടിയായ റെഡ്ഡിക്ക് കാര്യമായ സ്വാധീനമുള്ള റായലസീമ മേഖലയിൽ ഇദ്ദേഹത്തിന്‍റെ വരവോടെ ബിജെപിയുടെ സാന്നിധ്യം ശക്തമാക്കുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. സംസ്ഥാനത്ത് മൂന്നാം ബദലായി ഉയർന്നുവരാൻ ശ്രമിക്കുന്ന ബിജെപി കിരണ്‍കുമാര്‍ റെഡ്ഡിയെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനും സാധ്യതയുണ്ട്.
ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കൾ കിരണ്‍കുമാര്‍ റെഡ്ഡിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. വികസനത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.