കോൺഗ്രസിന് വീണ്ടും തിരിച്ചടി; ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ
- Published by:Arun krishna
- news18-malayalam
Last Updated:
പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കിരണ്‍കുമാര്‍ റെഡ്ഡി ഈ വർഷം മാർച്ചിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി സമ്മാനിച്ച് മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. 2014-ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഈ വർഷം മാർച്ചിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.
ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കാനിരിക്കുന്ന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേരാനുള്ള കിരണ്‍കുമാര്‍ റെഡ്ഡിയുടെ തീരുമാനം.
62 കാരനായ അദ്ദേഹം 2014-ലും കോൺഗ്രസിൽ നിന്ന് രാജിവച്ച് സ്വന്തം പാർട്ടിയായ ‘ജയ് സമൈക്യന്ദ്ര’ രൂപീകരിച്ചെങ്കിലും 2014 ലെ തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്താനായില്ല. പിന്നീട് 2018ൽ കോൺഗ്രസിൽ ചേർന്നെങ്കിലും ഏറെക്കാലം രാഷ്ട്രീയത്തിൽ നിഷ്‌ക്രിയനായിരുന്നു.
advertisement
മുന്‍ മുഖ്യമന്ത്രി കൂടിയായ റെഡ്ഡിക്ക് കാര്യമായ സ്വാധീനമുള്ള റായലസീമ മേഖലയിൽ ഇദ്ദേഹത്തിന്‍റെ വരവോടെ ബിജെപിയുടെ സാന്നിധ്യം ശക്തമാക്കുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. സംസ്ഥാനത്ത് മൂന്നാം ബദലായി ഉയർന്നുവരാൻ ശ്രമിക്കുന്ന ബിജെപി കിരണ്‍കുമാര്‍ റെഡ്ഡിയെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനും സാധ്യതയുണ്ട്.
ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കൾ കിരണ്‍കുമാര്‍ റെഡ്ഡിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. വികസനത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 07, 2023 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസിന് വീണ്ടും തിരിച്ചടി; ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ