TRENDING:

'മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി'; മൻമോഹൻ സിംഗിനെ ഐ.സി.യുവിൽ നിന്നും മാറ്റി

Last Updated:

ഞായറാഴ്ച വൈകുന്നേരമാണ് മുൻ പ്രധാനമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കഴിഞ്ഞ ദിവസം എയിംസിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വ‍ൃത്തങ്ങൾ അറിയിച്ചു. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതിനാൽ 87 കാരനായ മൻമോഹൻ സിംഗിനെ ഐ.സി.യു.വിൽ നിന്നും മാറ്റി. ഞായറാഴ്ച വൈകുന്നേരമാണ് മുൻ പ്രധാനമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
advertisement

TRENDING:ഹലോ ഉസ്മാനാണോ.... ട്രോളുകളിൽ നിറഞ്ഞു നിന്ന ഉസ്മാൻ നാട്ടിലെത്തി [NEWS]പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ നഷ്ടമായത് 15,000 രൂ​പ​ [NEWS]

advertisement

പുതിയ മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

"പനി ബാധിച്ചതിനുള്ള കാരണം പരിശോധിച്ചു വരികയാണ്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്'' - കാർഡിയാക് വിഭാഗത്തിലെ ഡോക്ടർ പറഞ്ഞു.

നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുൻ  പ്രധാനമന്ത്രി കൂടിയായ മൻമോഹൻ സിംഗ്. 2004- 2014 കാലഘട്ടത്തിലാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. 2009 അദ്ദേഹം എയിംസിൽ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി'; മൻമോഹൻ സിംഗിനെ ഐ.സി.യുവിൽ നിന്നും മാറ്റി
Open in App
Home
Video
Impact Shorts
Web Stories