ഹലോ ഉസ്മാനാണോ.... ട്രോളുകളിൽ നിറഞ്ഞു നിന്ന ഉസ്മാൻ നാട്ടിലെത്തി
രമേശ് ചെന്നിത്തല പ്രവാസി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വീഡിയോയിലൂടെയാണ് ഉസ്മാൻ സമൂഹമാധ്യമങ്ങളിൽ ഹിറ്റായത്.

ഉസ്മാൻ
- News18 Malayalam
- Last Updated: May 11, 2020, 9:53 AM IST
കോവിഡ് കാലഘട്ടത്തിലിറങ്ങിയ ട്രോളുകളിൽ നിറഞ്ഞു നിന്ന ഉസ്മാൻ നാട്ടിലെത്തി. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവാസി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വീഡിയോയിലൂടെയാണ് ഉസ്മാൻ സമൂഹമാധ്യമങ്ങളിൽ ഹിറ്റായത്.
TRENDING:COVID 19 | ഇന്ത്യയിൽ മരണ സംഖ്യ 2,109; രോഗബാധിതർ 62,939 [NEWS]പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപ [NEWS]
കൂടുതൽ കാണുക
TRENDING:COVID 19 | ഇന്ത്യയിൽ മരണ സംഖ്യ 2,109; രോഗബാധിതർ 62,939 [NEWS]പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപ [NEWS]
ഞായറാഴ്ച പുലര്‍ച്ചെ ദോഹയില്‍നിന്നും നെടുമ്പാശേരിയിലെത്തിയ വിമാനത്തിലാണ് ഒ.ഐ.സി.സി. ഗ്ലോബല്‍ വൈസ് പ്രസിഡന്റായ കെ.കെ. ഉസ്മാന്‍ നാട്ടിലെത്തിയത്.
രമേശ് ചെന്നിത്തല സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങളുടെ പേരിൽ മോശമായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നാണ് ഉസ്മാൻ പറയുന്നത്. ഒഐസിസി വര്‍ഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചിരുന്നു. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പര്‍ അദ്ദേഹം നല്‍കി. അവർക്ക് ഭക്ഷണം എത്തിച്ചെന്നും ഉസ്മാൻ പറഞ്ഞു.
ഖത്തര്‍ ഇന്‍കാസിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് ഉസ്മാന്‍. ഗര്‍ഭിണിയായ മകള്‍ക്കൊപ്പമാണ് ഞായറാഴ്ചയിലെ വിമാനത്തില്‍ നാട്ടിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ നാദാപുരത്തെ പാറക്കടവിലെത്തി ക്വാറന്റീനിലായി.