TRENDING:

ബിജെപി സര്‍ക്കാര്‍ റെയില്‍വേയെ അവഗണിച്ചിട്ടില്ല; ഒൻപത് വര്‍ഷത്തിനിടെ 4.58 ലക്ഷം ജീവനക്കാരെ നിയമിച്ചെന്ന് എംപിമാര്‍

Last Updated:

10 വര്‍ഷത്തിനുള്ളില്‍, ഞങ്ങള്‍ 6.1 ലക്ഷത്തിലധികം പേരെ നിയമിക്കും, അതായത് യുപിഎയുടെ 10 വര്‍ഷത്തെ കാലത്ത് നിയമിച്ച 4.11 ലക്ഷത്തേക്കാള്‍ 50 ശതമാനം കൂടുതല്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിജെപി സര്‍ക്കാര്‍ റെയില്‍വേയെ അവഗണിച്ചിട്ടില്ലെന്നും കഴിഞ്ഞ 9 വര്‍ഷത്തിനിടെ 4.58 ലക്ഷം ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും നാല് ബിജെപി ലോക്സഭാംഗങ്ങള്‍. എംപിമാരായ ഡി.വി സദാനന്ദ ഗൗഡ, എസ് മുനിസ്വാമി, തേജസ്വി സൂര്യ, പി.സി മോഹന്‍ എന്നിവര്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇതുസംബന്ധിച്ച് സംയുക്തമായി കത്തയച്ചു. കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കഴിഞ്ഞ 9 വര്‍ഷത്തിനിടെ റെയില്‍വേ 4.58 ലക്ഷം പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും നിലവില്‍ 1.52 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും എംപിമാര്‍ പറഞ്ഞു. അങ്ങനെ 10 വര്‍ഷത്തിനുള്ളില്‍, ഞങ്ങള്‍ 6.1 ലക്ഷത്തിലധികം പേരെ നിയമിക്കും, അതായത് യുപിഎയുടെ 10 വര്‍ഷത്തെ കാലത്ത് നിയമിച്ച 4.11 ലക്ഷത്തേക്കാള്‍ 50 ശതമാനം കൂടുതല്‍.

288 പേര്‍ കൊല്ലപ്പെടുകയും 1000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബാലസോര്‍ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് റെയില്‍വേയുമായി ബന്ധപ്പെട്ട എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചതിനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് ബിജെപി എംപിമാര്‍ മറുപടി അയച്ചത്‌.

advertisement

Also read-ഇന്ത്യൻ റെയിൽവേ മെയ് മാസം ചരക്ക് കയറ്റി നേടിയത് 14,642 കോടി; വരുമാനത്തില്‍ രണ്ടു ശതമാനം വര്‍ധനവ്

എന്‍ഡിഎ സര്‍ക്കാര്‍ യാത്രക്കാരുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) കണ്ടെത്തലുകള്‍ ഉദ്ധരിച്ച് മുമ്പ് റെയില്‍വേ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

‘ഒരു മുന്‍ റെയില്‍വേ മന്ത്രി എന്ന നിലയില്‍, നിങ്ങളുടെ വിവേചനബുദ്ധി ഉപയോഗിച്ച് സ്ഥിതിഗതികളെക്കുറിച്ച് മനസിലാക്കുമെന്ന് പ്രീതിക്ഷിച്ചു. എന്നാല്‍ നിങ്ങളുടെ സമീപകാല ഇടപെടൽ മറിച്ചാണ് സൂചിപ്പിക്കുന്നത്, ‘എംപിമാര്‍ കുറിച്ചു.

advertisement

2023 ഫെബ്രുവരിയില്‍ കര്‍ണാടകയിലെ ഹൊസ്ദുര്‍ഗിന് സമീപം രണ്ട് ട്രെയിനുകള്‍ ഒരേ ലൈനില്‍ വന്നപ്പോൾ തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവം റെയില്‍വേ വിശദമായി അന്വേഷിച്ചതായും എംപിമാര്‍ പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. അറ്റകുറ്റപ്പണികള്‍ കര്‍ശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് റെയില്‍വേയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതായും എംപിമാര്‍ കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘താങ്കളുടെ കത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, മൈസൂരില്‍ ഒരു കൂട്ടിയിടി ഉണ്ടായിട്ടില്ല. ‘വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി'(വാട്ട്‌സ്ആപ്പ് മെസേജുകള്‍) യില്‍ നിന്ന് ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്ക് കത്തുകള്‍ അയയ്ക്കുന്നത് നിങ്ങളെ പോലുള്ള നേതാവിന് ചേരില്ല. വാട്ട്സ്ആപ്പ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ വ്യാജവാര്‍ത്തകള്‍ ശരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെന്നും,’ എംപിമാര്‍ കത്തിൽ കുറിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബിജെപി സര്‍ക്കാര്‍ റെയില്‍വേയെ അവഗണിച്ചിട്ടില്ല; ഒൻപത് വര്‍ഷത്തിനിടെ 4.58 ലക്ഷം ജീവനക്കാരെ നിയമിച്ചെന്ന് എംപിമാര്‍
Open in App
Home
Video
Impact Shorts
Web Stories