ഇന്ത്യൻ റെയിൽവേ മെയ് മാസം ചരക്ക് കയറ്റി നേടിയത് 14,642 കോടി; വരുമാനത്തില്‍ രണ്ടു ശതമാനം വര്‍ധനവ്
- Published by:Anuraj GR
- trending desk
Last Updated:
ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് റെയില്‍വേ മന്ത്രാലയം നടത്തിയ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിൽ
ന്യൂഡല്‍ഹി: ഇന്ത്യൻറെയില്‍വേയുടെ ചരക്ക് കയറ്റലിൽനിന്നുള്ള വരുമാനത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. മെയില്‍ മാത്രം 134 മില്യണ്‍ ടണ്‍ ചരക്ക് കയറ്റിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം വര്‍ധനവും ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 131 മില്യണ്‍ ടണ്‍ ചരക്കാണ് കയറ്റിയിരുന്നത്.
‘ചരക്ക് ലോഡിംഗില്‍ നിന്നുള്ള വരുമാനം 14,641.83 കോടിയാണ്. 2022 മെയില്‍ ഇത് 14083.86 ആയിരുന്നു. ഏകദേശം 4 ശതമാനം വര്‍ധനവ് ആണ് വരുമാനത്തിലുണ്ടായത്,” റെയില്‍വേ മന്ത്രാലയം അറിയിച്ചു.
2023 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം ചരക്ക് 260.28 മെട്രിക് ടണ്‍ ആയി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 253.48 മെട്രിക് ടണ്‍ ആയിരുന്നു. ചരക്കുകളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മൂന്ന് ശതമാനം വര്‍ധനവ് ആണ് ഇത്തവണ രേഖപ്പെടുത്തിയതെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.
advertisement
കൂടാതെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28512.46 കോടി രൂപ വരുമാനവും റെയില്‍വേയ്ക്ക് ലഭിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ച് ശതമാനം വര്‍ധനവാണ് വരുമാനത്തിലുണ്ടായതെന്നും മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് റെയില്‍വേ മന്ത്രാലയം നടത്തിയ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് കരുതുന്നത്. ബിസിനസ് മേഖല സുഗമമാക്കി സേവന വിതരണം മെച്ചപ്പെടുത്തുന്നതിന് റെയില്‍വേ ശ്രമിച്ചിരുന്നു.
ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും നയരൂപീകരണത്തിന്റെ പിന്തുണയോടെ ബിസിനസ് വികസന സംരംഭങ്ങള്‍ മെച്ചപ്പെട്ടതും ഈ സുപ്രധാന നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയെ സഹായിച്ചു,” എന്ന് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Jun 10, 2023 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യൻ റെയിൽവേ മെയ് മാസം ചരക്ക് കയറ്റി നേടിയത് 14,642 കോടി; വരുമാനത്തില്‍ രണ്ടു ശതമാനം വര്‍ധനവ്






