2022 ഡിസംബർ ഒന്നിന് ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. എല്ലാ രാഷ്ട്രങ്ങളുടെയും പരസ്‌പര ബന്ധത്തിനും ആഗോള വെല്ലുവിളികളിൽ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകുന്ന ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്നതായിരുന്നു ഈ വർഷത്തെ ഉച്ചകോടിയുടെ വിഷയം.
G20 Summit 2023 | മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോകനേതാക്കൾ; ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം
ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയെ അഭിനന്ദിക്കുന്നതായും ജി 20 അധ്യക്ഷപദവി കൈമാറുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. വളര്‍ന്നുവരുന്ന സമ്പദ്ഘടനകളെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ചയാക്കിയ ഇന്ത്യയേയും പ്രധാനമന്ത്രിയേയും അഭിനന്ദിക്കുന്നതായി ലുല ഡ സില്‍വയും അറിയിച്ചു. ഡിസംബര്‍ ഒന്നിനാകും ബ്രസീല്‍ ഔദ്യോഗികമായി അധ്യക്ഷപദവി ഏറ്റെടുക്കുക.
advertisement
G20 Summit 2023 | ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു
ഉച്ചകോടിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടി സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തു. ലോകത്തിന്റെ പുതിയ യാഥാര്‍ഥങ്ങൾ പുതിയ ആഗോളഘടനയില്‍ പ്രതിഫലിക്കേണ്ടതുണ്ടെന്നും യു.എന്‍ ഉള്‍പ്പടെയുള്ള ആഗോള സംഘടനകൾ പരിഷ്‌കരിക്കപ്പെടണമെന്നും മോദി ആഹ്വാനം ചെയ്തു.
സെപ്തംബർ 9 ന് ന്യൂഡൽഹിയിലെ പ്രകൃതി മൈതാനത്ത് ഒരുക്കിയ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ-കൺവെൻഷൻ സെന്ററിലാണ് ജി20 നേതാക്കളുടെ ഉച്ചകോടിക്ക് തുടക്കമിട്ടത്.