G20 Summit 2023 | മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോകനേതാക്കൾ; ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം
- Published by:Anuraj GR
- news18-malayalam
Last Updated:
ഗാന്ധിജിയുടെ കാലാതീതമായ ആദർശങ്ങൾ നമ്മുടെ കൂട്ടായ കാഴ്ചപ്പാടിനെ നയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു
ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. ഇന്ന് രാവിലെ ലോകനേതാക്കൾ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചു. ഗാന്ധിജിയുടെ കാലാതീതമായ ആദർശങ്ങൾ നമ്മുടെ കൂട്ടായ കാഴ്ചപ്പാടിനെ നയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
“രാജ്ഘട്ടിൽ, ജി 20 കുടുംബം സമാധാനത്തിന്റെയും അഹിംസയുടെയും സേവനത്തിന്റെയും അനുകമ്പയുടെയും പ്രകാശമായ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. വൈവിധ്യമാർന്ന രാഷ്ട്രങ്ങൾ ഒത്തുചേരുമ്പോൾ, ഗാന്ധിജിയുടെ കാലാതീതമായ ആദർശങ്ങൾ യോജിപ്പുള്ളതും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ഒരു ആഗോള ഭാവിക്കായി നമ്മുടെ കൂട്ടായ കാഴ്ചപ്പാടിനെ നയിക്കുന്നു’- മോദി എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പടെയുള്ള ഒട്ടുമിക്ക ലോകനേതാക്കളും മോദിക്കൊപ്പം രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് ആദരാജ്ഞലികളർപ്പിച്ചു.
At the iconic Rajghat, the G20 family paid homage to Mahatma Gandhi – the beacon of peace, service, compassion and non-violence.
As diverse nations converge, Gandhi Ji’s timeless ideals guide our collective vision for a harmonious, inclusive and prosperous global future. pic.twitter.com/QEkMsaYN5g
— Narendra Modi (@narendramodi) September 10, 2023
advertisement
ജി20 ഉച്ചകോടിയിൽ ഭാവികാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള മൂന്നാം സെഷൻ ഇന്ന് രാവിലെ ആരംഭിച്ചു. അതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ന്യൂഡൽഹിയിൽനിന്ന് വിയറ്റ്നാമിലേക്ക് പോയി.
ചൈനയിലെ വികസനം യൂറോപ്പിലും ലോകത്താകമാനവും കൂടുതൽ അവസരങ്ങൾ കൊണ്ടുവന്നതായി പ്രധാനമന്ത്രി ലി ഖ്വിയാങ് പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോഡെർ ലെയെനുമായുള്ല കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 10, 2023 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
G20 Summit 2023 | മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോകനേതാക്കൾ; ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം