TRENDING:

നാണക്കേട് ! വിവാദമായ സർവകലാശാലയുടെ പേര് ബയോ ഡാറ്റയിൽ നിന്നും ഒഴിവാക്കാൻ പൂർവവിദ്യാർത്ഥികൾ

Last Updated:

ഗാൽഗോട്ടിയാസ് സർവകലാശാലയുടെ സ്റ്റാളിൽ പ്രദർശിപ്പിച്ച ഒരു റോബോട്ട് നായ റെഡിമെയ്ഡ് ചൈനീസ് ഉൽപ്പന്നമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിവാദമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യയുടെ AI ഉച്ചകോടി ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുൻനിര സിഇഒമാരും ലോക നേതാക്കളും പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. പുതിയ ആശയങ്ങളും പ്രാദേശിക തലത്തിലെ കണ്ടുപിടിത്തങ്ങളും ഉയർത്തിക്കാട്ടിയാണ് പരിപാടി നടന്നത്. എന്നാൽ ഒരു നിമിഷം ശ്രദ്ധ മറ്റൊന്നിലേക്ക് മാറി. ഗാൽഗോട്ടിയാസ് സർവകലാശാലയുടെ സ്റ്റാളിൽ പ്രദർശിപ്പിച്ച ഒരു റോബോട്ട് നായ റെഡിമെയ്ഡ് ചൈനീസ് ഉൽപ്പന്നമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എക്‌സ്‌പോയിൽ നിന്ന് പുറത്തുപോകാൻ സർവകലാശാലയോട് ആവശ്യപ്പെട്ടു. ചില മുൻ വിദ്യാർത്ഥികളെ ഈ പ്രശ്നം അസ്വസ്ഥരാക്കിക്കഴിഞ്ഞു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഗുഡ്ഗാവിലെ ഒരു പ്രമുഖ ടെക് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ടെക്കി ഇവിടെ നിന്നും 2019ൽ പഠിച്ചിറങ്ങിയ ആളാണ്. തന്റെ കോളേജിന്റെ പേര് പറയാൻ ലജ്ജ തോന്നുന്നു എന്ന് പറഞ്ഞ അദ്ദേഹം, താനും സുഹൃത്തുക്കളും അവരുടെ ബയോഡാറ്റയിൽ നിന്ന് യൂണിവേഴ്സിറ്റിയുടെ പേര് നീക്കം ചെയ്യുന്നതിനെക്കുറിച്ച് പോലും ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ ഒരു ആഗോള പരിപാടിയിൽ സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം ഒരു പ്രൊഫസറെ സ്ഥാപനം കുറ്റപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് ഇദ്ദേഹം ആരാഞ്ഞു.

advertisement

നാണക്കേട് തോന്നുന്നു എന്ന് ഗാൽഗോട്ടിയാസ് വിദ്യാർഥികൾ

മണികൺട്രോളുമായുള്ള സംഭാഷണത്തിൽ, പേര് വെളിപ്പെടുത്താത്ത ടെക്കി പറഞ്ഞതിങ്ങനെ: “ജോലി മാറ്റത്തിനായി നോക്കുന്ന സമയത്തു എന്റെ റെസ്യൂമെയിൽ ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയെക്കുറിച്ച് പരാമർശിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴും, ഞാൻ ഏത് യൂണിവേഴ്സിറ്റിയിൽ നിന്നാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ, ആദ്യം ഞാൻ അതിന് ഉത്തരം പറയാതിരിക്കാൻ ശ്രമിക്കും, അല്ലെങ്കിൽ ഞാൻ ഈ പേര് പരാമർശിക്കില്ല. അതുമല്ലെങ്കിൽ, ഒരുപക്ഷേ കള്ളം പറഞ്ഞേക്കാം. ഇത് വളരെ നാണക്കേടാണ്."

"പൂർവവിദ്യാർത്ഥികളായ ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. സർവകലാശാല അവരെ AI ഉച്ചകോടിയിൽ പ്രതിനിധിയായി തിരഞ്ഞെടുത്തപ്പോൾ, അവർക്ക് ഒന്നും അറിയില്ലായിരുന്നു, അല്ലെങ്കിൽ സംസാരിക്കാൻ അധികാരമില്ലായിരുന്നു എന്ന് എങ്ങനെ പറയാൻ കഴിയും? ഏതെങ്കിലും അംഗം അനുചിതമായ എന്തെങ്കിലും ചെയ്യുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് നമ്മൾ കാണുന്നത് പോലെയാണ് ഇത്," അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

ഗാൽഗോട്ടിയസ് യൂണിവേഴ്സിറ്റിയിലെ പഠനകാലം തിരിഞ്ഞു നോക്കുമ്പോൾ, പഠനത്തിലെ തന്റെ അനുഭവം നല്ലതാണെന്ന് മുൻ വിദ്യാർത്ഥി പറഞ്ഞു. യൂണിവേഴ്സിറ്റി ഇപ്പോഴും നവീകരിക്കപ്പെടുന്നത് കൊണ്ട് തനിക്ക് വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പങ്കുവെച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, അധ്യാപകർ കഴിവുള്ളവരും പിന്തുണയ്ക്കുന്നവരുമായിരുന്നു. ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങൾ തൃപ്തികരവുമായിരുന്നു.

പരിഹാസവും ഓൺലൈൻ തമാശകളും നേരിടുന്ന വിദ്യാർത്ഥികൾ

വാർത്ത പുറത്തുവന്നതിനുശേഷം തങ്ങൾക്ക് അസ്വസ്ഥതയുണ്ടായതായി മറ്റൊരു വിദ്യാർത്ഥി ന്യൂസ് പിഞ്ചിനോട് പറഞ്ഞു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പോലും കളിയാക്കുന്നതായി അവർ പങ്കുവെച്ചു. ചിലർ അവരുടെ കോളേജ് വ്യാജമാണെന്ന് പറഞ്ഞ് കളിയാക്കാൻ തുടങ്ങിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് 'ചൈനീസ് ബിരുദങ്ങൾ' ലഭിക്കുമോ എന്നതിനെക്കുറിച്ച് ഇപ്പോൾ ഒരു തമാശ പ്രചരിക്കുന്നുവെന്ന് മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. ഇറക്കുമതി ചെയ്ത ഒന്നല്ല, യഥാർത്ഥ ബിരുദവുമായി തിരിച്ചുവരണമെന്ന് ആളുകൾ പരിഹാസപൂർവ്വം പറയുന്നുണ്ടെന്ന് മറ്റൊരു വിദ്യാർത്ഥി വിശദീകരിച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
നാണക്കേട് ! വിവാദമായ സർവകലാശാലയുടെ പേര് ബയോ ഡാറ്റയിൽ നിന്നും ഒഴിവാക്കാൻ പൂർവവിദ്യാർത്ഥികൾ
Open in App
Home
Video
Impact Shorts
Web Stories