തൊട്ടടുത്ത ബി.ജെ.പി സ്ഥാനാർത്ഥി റാവു സാഹിബ് ഡോബ്ലെയെ 184
വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് പങ്കാർക്കർ പരാജയപ്പെടുത്തിയത്.
പങ്കാർക്കർ 2661 വോട്ട് നേടി. ഡോബ്ലെ 2477 വോട്ട് നേടി. ഇവിടെ ബിജെപിക്ക് എൻ സിപിയും ശിവസേനയുമായി സഖ്യം ഉണ്ടായിരുന്നില്ല. 65 അംഗ ജൽന നഗരസഭയിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 41 സീറ്റുകളിൽ മുന്നിട്ട് ഭരണത്തിലേക്ക് എത്തുമെന്നാണ് സൂചന.
2001 മുതൽ 2006 വരെ അവിഭക്തശിവസേനയുടെ നഗരസഭാംഗമായിരുന്ന പങ്കാർക്കർ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് 2011 ൽ ഹിന്ദു ജനജാഗരൺ സമിതിയിൽ ചേർന്നു.
advertisement
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിടവെയാണ് പങ്കാർക്കറുടെ വിജയം.
ക്രിമിനൽ കേസുകളിൽ പ്രതിയായി തുടരുമ്പോഴും പങ്കാർക്കർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചത് സ്ഥാനാർത്ഥികളുടെ യോഗ്യതയെ കുറിച്ചുള്ള തർക്കങ്ങൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. അതേസമയം നിലവിലെ നിയമമനുസരിച്ച് കുറ്റവാളിയാണെന്ന് കോടതി വിധിക്കാത്ത പക്ഷം, കേസിൽ പ്രതിയായ ഒരാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തനിക്കെതിരെ ഇതുവരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും നിയമനടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും പങ്കാർക്കർ വിജയിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
