TRENDING:

സ്കൂളിൽ നിന്ന് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച ഒമ്പത് കുട്ടികൾക്കും ഷോക്കേറ്റു

Last Updated:

ക്ലാസ് റൂമിന് പുറത്തുള്ള ഇരുമ്പ് ഗേറ്റിൽ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിഹാർ: കഴിഞ്ഞ ദിവസമാണ് ബിഹാറിലെ ദർഭംഗയിലെ ദാരണുമായ സംഭവം നടന്നത്. സ്കൂളിലെ ക്സാസ് റൂം ഗേറ്റിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിനി ദാരുണമായി മരിച്ചു. സഹപാഠിയെ രക്ഷിക്കാൻ ശ്രമിച്ച ഒമ്പത് വിദ്യാർത്ഥിനികൾക്കും ഷോക്കേറ്റു.
advertisement

ക്ലാസ് റൂമിന് പുറത്തുള്ള ഇരുമ്പ് ഗേറ്റിൽ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. വൈദ്യുതി ബന്ധമുള്ള വയർ ഗേറ്റിൽ തട്ടി നിന്നിരുന്നു. ഇതിൽ നിന്നാണ് ഷോക്കേറ്റത്. ഗേറ്റിൽ വയർ തൊട്ടിരിക്കുന്നത് ആരുടേയും ശ്രദ്ധയിൽപെട്ടിരുന്നില്ല.

ചഞ്ചൽ കുമാരിയെന്നാണ് മരിച്ച വിദ്യാർത്ഥിനിയുടെ പേര്. ഗേറ്റിൽ നിന്നും ഷോക്കേറ്റ വിദ്യാർത്ഥിനിയെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ഒമ്പത് കുട്ടികൾക്ക് ഷോക്കേറ്റത്. ഒമ്പത് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read-തെരുവ് നായയെ യുവാവ് പീഡനത്തിനിരയാക്കി; സിസിറ്റിവി ദൃശ്യങ്ങൾ തെളിവാക്കി കേസെടുത്ത് പൊലീസ്

advertisement

വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നാലെ ഗ്രാമവാസികൾ മൃതദേഹവുമായി സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി എത്തി. പൊലീസ് ഉദ്യോഗസ്ഥരും സബ് ഡിവിഷണൽ ഓഫീസറും സ്കൂളിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചതായി ദർഭംഗ ജില്ലാ മജിസ്ട്രേറ്റ് തനയ് സുൽത്താനിയ അറിയിച്ചു.

Also Read-ജാതകത്തിൽ ചൊവ്വാദോഷം; പരിഹാരത്തിന് 13 കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക

വിദ്യാർത്ഥിനിയുടെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

advertisement

മറ്റൊരു സംഭവം

തെരുവ് നായയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ തിരഞ്ഞ് പൊലീസ്. മുംബൈയിലെ സാന്‍റാക്രൂസിലാണ് മിണ്ടാപ്രാണിക്ക് നേരെ അതിക്രൂര പീഡനം അരങ്ങേറിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിറ്റിവിയിൽ പതിഞ്ഞിരുന്നു. വഴിയോരക്കച്ചവടക്കാരനായ തൗഫീക്ക് അഹമ്മദ് എന്നയാളാണ് ദൃശ്യങ്ങളിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

യുവാവിനെതിരെ പരാതി നൽകിയെന്ന വിവരം ആനിമൽ റെസ്ക്യു ആൻഡ് കെയര്‍ ട്രസ്റ്റ് ചെയര്‍ പേഴ്സൺ സവിത മഹാജൻ ആണ് അറിയിച്ചത്. വകോല പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന്‍റെ സിസിറ്റിവി ദൃശ്യങ്ങളും തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.

advertisement

പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരഞ്ഞ് ഇയാളുടെ താമസസ്ഥലത്തെത്തിയിരുന്നുവെങ്കിലും തൗഫീക്ക് ഉത്തർപ്രദേശിലേക്ക് കടന്നു കളഞ്ഞതായാണ് സൂചന. ഇയാളെ എത്രയും വേഗം തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളോടുള്ള ക്രൂരത, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി മൃഗങ്ങൾക്കെതിരെ പീഡനങ്ങളും അതിക്രമ സംഭവങ്ങളും വര്‍ധിച്ചു വരികയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മുംബൈയിൽ തന്നെ സമാനമായ മറ്റൊരു സംഭവത്തിൽ 65 വയസുകാരൻ അറസ്റ്റിലായത്. അന്ധേരിയിലെ ഗിൽബർട്ട് ഹിൽ ഏരിയ താമസക്കാരനായ അഹമ്മദ് ഷാഫി എന്നയാളാണ് തെരുവ് നായകളെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായത്. ഇയാൾ നായ്ക്കളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
സ്കൂളിൽ നിന്ന് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച ഒമ്പത് കുട്ടികൾക്കും ഷോക്കേറ്റു
Open in App
Home
Video
Impact Shorts
Web Stories